Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:44 AM IST Updated On
date_range 8 March 2022 5:44 AM ISTകിൻഫ്ര നോളജ് പാർക്ക്: നഷ്ടപരിഹാരത്തിനായി സർക്കാർ വാഹനങ്ങൾ ലേലംചെയ്തു
text_fieldsbookmark_border
കോഴിക്കോട്: രാമനാട്ടുകരയിൽ കിൻഫ്ര നോളജ് പാർക്കിന് സ്ഥലം ഏറ്റെടുത്തതിൽ പൂർണമായും നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് ജപ്തിചെയ്ത സർക്കാർ വാഹനങ്ങൾ ലേലത്തിൽ വിറ്റു. ജില്ല കലക്ടറുടെ കീഴിലുള്ള കെ.എൽ 11 എ.ഇസഡ് 8888 നമ്പർ ഫോർഡ് ഫിഗോ കാറും കൃഷിവകുപ്പിന്‍റെ കെ.എൽ 11ബി.ഇ 3774 നമ്പർ ബൊലേറോയുമാണ് ലേലം ചെയ്തത്. അഡ്വ. രത്നകുമാർ മല്ലിശ്ശേരി മുഖേന വടക്കേവീട്ടിൽ ബാവ നൽകിയ ഹരജിയിലാണ് വാഹനങ്ങൾ ലേലം ചെയ്യാൻ പ്രിൻസിപ്പൽ സബ് ജഡ്ജ് കെ. പ്രിയ നേരത്തേ ഉത്തരവിട്ടത്. 40.86 ലക്ഷം രൂപ ഈടാക്കാനാണ് കേസ് ഫയൽ ചെയ്തത്. ഫോർഡ് ഫിഗോ കാർ 1,50,100 രൂപക്കും ബെലേറോ വാഹനം 2,50,250 രൂപക്കുമാണ് ലേലത്തിൽ വിറ്റത്. ബാവ തന്നെയാണ് വാഹനം ലേലത്തിൽ പിടിച്ചത്. കിൻഫ്ര നോളജ്പാർക്ക് സ്ഥാപിക്കുന്നതിന് 2008ലാണ് രാമനാട്ടുകരയിൽ 76.66 ഏക്കർ ഭൂമി ഏറ്റെടുത്തത്. ഭൂമിയുടെ ന്യായവിലയുടെ പത്തിലൊന്ന് മാത്രമാണ് നഷ്ടപരിഹാരമായി നൽകിയത്. 125ഓളം കേസുകളിൽ 300ലേറെ സ്ഥലമുടമകൾക്ക് നഷ്ടപരിഹാര തുക പൂർണമായും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story