Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:42 AM IST Updated On
date_range 8 March 2022 5:42 AM ISTചോദ്യക്കടലാസ് മാറിയതായി പരാതി
text_fieldsbookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ വിദൂര വിദ്യാഭ്യാസ ബി.കോം പരീക്ഷയിലെ ഇംഗ്ലീഷ് പേപ്പറിന് പഴയ ചോദ്യക്കടലാസാണ് കിട്ടിയതെന്ന് വിദ്യാർഥികൾ. ശനിയാഴ്ച നടന്ന പരീക്ഷയിൽ സെയ്റ്റ്ഗീസ്റ്റ് എന്ന പേപ്പറിൽ പഴയ ക്രമത്തിലുള്ള ചോദ്യക്കടലാസാണ് ലഭിച്ചത്. 2020ൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് 2017 അഡ്മിഷനിലെ ചോദ്യങ്ങളാണ് ലഭിച്ചത്. ചെറുവണ്ണൂർ എ.ഡബ്ല്യു.എച്ച് കോളജിലെ സെന്‍ററിൽ പരീക്ഷ എഴുതിയവർക്കാണ് ഈ ദുര്യോഗം. രണ്ടര മണിക്കൂറിന് പകരം മൂന്നു മണിക്കൂറെന്നായിരുന്നു ചോദ്യക്കടലാസിലുള്ളത്. ഇൻവിജിലേറ്റർമാരെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ചോദ്യക്കടലാസ് മാറിയിട്ടില്ലെന്നായിരുന്നു മറുപടി. മറ്റ് സെന്‍ററുകളിലെ കുട്ടികൾക്ക് വേറെ ചോദ്യക്കടലാസായിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു. പിന്നീട് പരീക്ഷ സെന്‍ററിലെ ഉദ്യോഗസ്ഥർ സർവകലാശാലയുടെ തെറ്റ് സമ്മതിച്ചു. കുട്ടികളിൽനിന്ന് പരാതി എഴുതി വാങ്ങുകയും ചെയ്തു. സർവകലാശാല ആസ്ഥാനത്ത് പോയും പരാതി നൽകിയിട്ടുണ്ട്. മാർച്ച് നാലിന് നടന്ന ബി.എ സോഷ്യോളജി രണ്ടാം സെമസ്റ്ററിലെ ഇംഗ്ലീഷ് പേപ്പർ എഴുതാൻ പോയവർക്ക് ബി.കോമിന്‍റെ ചോദ്യക്കടലാസാണ് ലഭിച്ചത്. സർവകലാശാലയുടെ തെറ്റിന്‍റെ പേരിൽ, മൂല്യനിർണയം നടത്തുമ്പോൾ പരാജയപ്പെടുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story