Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:42 AM IST Updated On
date_range 8 March 2022 5:42 AM ISTശാസ്ത്രപരീക്ഷണങ്ങളുമായി വിദ്യാർഥികൾ
text_fieldsbookmark_border
ഓമശ്ശേരി: ഓൺലൈൻ പഠനം തങ്ങളുടെ ശാസ്ത്രാഭിരുചിയെ തളർത്തിയില്ല എന്ന് തെളിയിച്ച് പുത്തൂർ ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾ തെരുവോരത്ത് 111 ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിച്ചു. പുത്തൂർ അങ്ങാടിയിൽ റോഡിനിരുവശവുമാണ് വിദ്യാർഥികൾ തങ്ങളുടെ പരീക്ഷണങ്ങൾ പൊതുജനസമക്ഷം അവതരിപ്പിച്ചത്. പൊതുജനങ്ങളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പെക്ട്രം 2022 എന്ന് പേരുനൽകിയ ശാസ്ത്രപരീക്ഷണം സംഘടിപ്പിച്ചത്. ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായ പരീക്ഷണ-പ്രദർശന പരിപാടി കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തുകൊണ്ടാണ് നാട്ടുകാർ ഏറ്റെടുത്തത്. സ്പെക്ട്രം 2022ന്റെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽനാസർ നിർവഹിച്ചു. പ്രധാനാധ്യാപകൻ പി.എ. ഹുസൈൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര വിഷയമവതരിപ്പിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, പി.ടി.എ പ്രസിഡന്റ് പി.വി. സ്വാദിഖ്, സ്റ്റാഫ് സെക്രട്ടറി എൻ.വി. അബ്ദുറഹ്മാൻ, സ്കൂൾ ലീഡർ മർവ ബത്തൂൽ എന്നിവർ സംസാരിച്ചു. ഷംസുദ്ദീൻ സ്വാഗതവും ഫാത്തിമ ടീച്ചർ നന്ദിയും പറഞ്ഞു. ഫോട്ടോ: പുത്തൂർ ഗവ. യു.പി സ്കൂളിലെ സ്പെക്ട്രം 2022 ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽനാസർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
