Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:42 AM IST Updated On
date_range 8 March 2022 5:42 AM ISTമാന്ത്ര കുടിവെള്ളപദ്ധതി; ഇടതുസമരം ജാള്യത മറക്കാനെന്ന് പ്രസിഡൻറ്
text_fieldsbookmark_border
മുക്കം: മാന്ത്ര കരീറ്റിപ്പുറം കുടിവെള്ളപദ്ധതിക്ക് ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തുകയും ഡി.പി.സി അംഗീകാരം ലഭിക്കുകയും ചെയ്തതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത പറഞ്ഞു. എസ്റ്റിമേറ്റ് തുക കുറവുള്ളതിനാൽ തുക കൂട്ടിവെച്ച് ഡി.പി.സി അംഗീകാരത്തിന് സമർപ്പിച്ചതാണ്. എന്നാൽ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയർമാൻ ആയിട്ടുള്ള ജില്ല ആസൂത്രണ സമിതി പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ല. ഇതാണ് പദ്ധതി നീണ്ടുപോകാൻ കാരണം. ഇതിനെതിരെ ജില്ല കലക്ടർക്ക് പരാതി നൽകി. ഡി.പി.സി അംഗീകാരം ലഭിച്ചാൽ പദ്ധതി എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വർഷങ്ങളായി പഞ്ചായത്ത് ഭരിച്ച ഇടതുമുന്നണിക്ക് കുടിവെള്ളപദ്ധതിക്ക് ടാങ്കിനുള്ള സ്ഥലംപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം, യു.ഡി.എഫ് അധികാരത്തിൽ വന്നശേഷമാണ് ടാങ്കിന് സ്ഥലം കണ്ടെത്തിയതും ഫണ്ട് വെച്ചതും. ഇതിന്റെ ജാള്യത മറക്കാനാണ് സമരമെന്നും പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story