Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിസൈലുകൾ വർഷിച്ച...

മിസൈലുകൾ വർഷിച്ച കിയവിൽനിന്ന്​ മിസ്അബ്​ ഒടുവിൽ നാട്ടിൽ തിരിച്ചെത്തി

text_fields
bookmark_border
കുറ്റ്യാടി: റഷ്യൻ മിസൈലും ബോംബുകളും തീമഴ പെയ്​ത യുക്രെയ്​ൻ തലസ്​ഥാനമായ കിയവിൽനിന്ന്​ മിസ്​അബ്​ നാട്ടിലെത്തി. അവിടെ മെഡിക്കൽ യൂനിവേഴ്​സിറ്റിയിൽ അഞ്ചാം വർഷ വിദ്യാർഥിയായ നിട്ടൂർ പൊയിൽമുക്ക്​ പന്തീരാങ്കണ്ടി അമ്മദിന്റെ മകൻ മിസ്​അബാണ്​ ആഴ്ചകളോളം ബങ്കറിൽ കഴിഞ്ഞശേഷം ​​സ്ലോവാക്യ വഴി രക്ഷപ്പെട്ട്​ നാട്ടിലെത്തിയത്​. തലസ്ഥാനനഗരിയിലെ ഒരു ഫ്ലാറ്റിലായിരുന്നു താമസം. കഴിഞ്ഞ 24ന്​ യുദ്ധം തുടങ്ങിയതോടെ താമസം കോളജ്​ ഹോസ്റ്റലിന്റെ അടിയിലെ ബങ്കറിലേക്കു​ മാറി. കൊടും തണുപ്പും പൊടിയുമുള്ള ബങ്കറിനകത്ത്​ ദുരിതപൂർണമായിരുന്നു ജീവിതം. വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന മുന്നൂറോളം വിദ്യാർഥികൾ ബങ്കറിലെത്തിയിരുന്നു. സ്ഥലത്തെ ടി.വി ടവർ, മൊബൈൽ ടവർ എന്നിവ റഷ്യൻ സൈന്യം ബോംബിട്ട്​ തകർത്തതിനാൽ ബാഹ്യലോകവുമായുള്ള ബന്ധം നഷ്​ടപ്പെട്ടു. കർഫ്യൂവും ഏർപ്പെടുത്തിയിരുന്നു. ബോംബ്​പതിച്ച്​ ഒരു ഹിന്ദിക്കാരന്​ പരിക്കേറ്റെങ്കിലും ഭാഗ്യംകൊണ്ടാണ്​ രക്ഷപ്പെട്ടത്​. മിസൈലുകൾ വർഷിക്കുന്നത്​ തുടരുമ്പോൾതന്നെ തകർത്ത ടവറുകൾ യുക്രെയ്​ൻ പുനഃസ്ഥാപിക്കുകയും ചെയ്തതായി മിസ്​അബ് പറഞ്ഞു. യുദ്ധത്തിന്റെ തീവ്രത അൽപമൊന്ന്​ അയഞ്ഞതോടെ ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം ഇന്ത്യക്കാർ ട്രെയിനിൽ സ്ലോവാക്യയിലേക്ക്​ രക്ഷപ്പെടാൻ തീരുമാനിച്ചു. 178 ഇന്ത്യക്കാരാണ്​ ട്രെയിനിലുണ്ടായിരുന്നത്​. 700 കിലോമീറ്റർ സഞ്ചരിച്ച്​ റുമേനിയൻ അതിർത്തി കഴിഞ്ഞതോടെ ആശ്വാസമായി. ഇന്ത്യൻ എയർഫോഴ്​സിന്റെ വിമാനത്തിൽ അഞ്ചിനാണ്​ ഡൽഹിയിലെത്തുന്നത്​. നെടുമ്പാശ്ശേരിയിൽനിന്ന്​ ആറിന്​ കെ.എസ്​.ആർ.ടി.സി ബസിൽ സൗജന്യമായി നാട്ടിലുമെത്തി. ആറാം വർഷം തുടങ്ങാൻ ആറു​ മാസം ബാക്കിയിരിക്കെയാണ് പഠനം നിർത്തി പോരേണ്ടിവന്നത്​. അവിടേക്ക്​ തിരിച്ചുപോയി പഠനം തുടരാൻ കഴിയുമെന്ന പ്രതീക്ഷയാണ്​ ഈ ചെറുപ്പക്കാരനുള്ളത്​. ഫോട്ടോ: മിസ്​അബ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story