Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരുണയുടെ കൈകൾനീട്ടി...

കരുണയുടെ കൈകൾനീട്ടി ഡോ. ബീന ഉമ്മൻ

text_fields
bookmark_border
കോഴിക്കോട്​: കടമ മറന്നാലും കരുണ മറക്കരുതെന്ന വാക്കുകളെ ശിരസ്സാവഹിച്ച്​ കടമയും കരുണയും ചേർത്ത്​ പിടിക്കുകയാണ്​ മെഡിക്കൽ കോളജിലെ ഇ.എൻ.ടി വിഭാഗം ഡോ. ബീന ഉമ്മൻ. സ്മാർട്ട്​ ഫൗണ്ടേഷൻ എന്ന പേരിൽ ട്രസ്റ്റ്​ തുടങ്ങിയാണ്​ ഡോക്ടറുടെ പ്രവർത്തനങ്ങൾ. മെഡിക്കൽ കോളജിലെ നിർധനരായ രോഗികൾക്ക്​ ഭക്ഷണം നൽകുക, ആദിവാസി കുട്ടികൾക്ക്​ പഠനസഹായം നൽകുക, പെൺകുട്ടികൾക്ക്​ ഉന്നതപഠനത്തിന്​ സ്​കോളർഷിപ് തുടങ്ങി നിരവധി സഹായങ്ങളാണ്​ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്​. മലങ്കര ഓർത്തഡോക്സ്​ സഭയുടെ മലബാർ ഭദ്രാസനാധിപനായിരുന്ന ഡോ. സഖറിയ മാർ തെയോഫിലോസ്​ നീട്ടിവെച്ച കരുണയുടെ കരങ്ങളാണ്​ അദ്ദേഹത്തിന്‍റെ കാലശേഷം ഡോ. ബീനയും സുഹൃത്തുക്കളും മുന്നോട്ടുകൊണ്ടുപോകുന്നത്​. ബിഷപ്​ 2005ലാണ്​ ട്രസ്റ്റ്​ ആരംഭിച്ചത്​. 2017ൽ അദ്ദേഹത്തിന്‍റെ മരണത്തോടെ ട്രസ്​റ്റിന്‍റെ പ്രവർത്തനം നിലച്ചു. തുടർന്ന്​ 2018 നവംബർ ഒന്നിന്​​ ബീനയും സുഹൃത്തുക്കളും ട്രസ്റ്റിന്‍റെ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. നിലവിൽ മെഡിക്കൽ കോളജിൽ ദിവസവും 500ഓളം പേർക്ക്​ സ്മാർട്ട്​ ഫൗണ്ടേഷൻ ഭക്ഷണം നൽകുന്നുണ്ട്​. നെഞ്ചുരോഗാശുപത്രി, സൂപ്പർസ്​പെഷാലിറ്റി ആശുപത്രി എന്നിവിടങ്ങളിലും മാതൃശിശു സംരക്ഷണകേന്ദ്രം, മെഡിക്കൽ കോളജ്​ ആശുപത്രികളിലെ ആദിവാസി രോഗികൾ, കൂട്ടിരിപ്പുകാരില്ലാത്ത രോഗികൾ, ബീച്ച്​ ആശുപത്രി എന്നിവിടങ്ങളിലാണ്​ ഭക്ഷണവിതരണം​. കോവിഡ്​ രൂക്ഷമായപ്പോൾ കോവിഡ്​ രോഗികളുടെ കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും ഭക്ഷണം നൽകിയിരുന്നു. കോവിഡ്​ കുറഞ്ഞതോടെ കൂട്ടിരിപ്പുകാർക്ക്​ ഭക്ഷണം നൽകുന്നത്​ നിർത്തിയിട്ടുണ്ടെന്ന്​ ഡോക്ടർ പറഞ്ഞു. കോവിഡ്​ കാലത്ത്​ സർക്കാറിന്‍റെ ഓക്സിജൻ ചലഞ്ച്​ പരിപാടിയുടെ ഭാഗമായി നെഞ്ചുരോഗാശുപത്രിയിൽ രണ്ടുലക്ഷം രൂപ ചെലവിൽ പൈപ്പ്​ലൈൻ നിർമിച്ചുനൽകി. കൂടാതെ ബദൽ സ്കൂളിലെ 250ഓളം കുട്ടികൾക്ക് ​പഠനസഹായ കിറ്റ്​, പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന്​ 20,000 -30,000 വരെയുള്ള സ്​കോളർഷിപ്​ എന്നിവ നൽകുന്നുണ്ട്​. കഴിഞ്ഞ വർഷം 12 പേർക്കും ഇത്തവണ 20 പേർക്കുമാണ്​ സ്​കോളർഷിപ് അനുവദിച്ചത്​. കോവിഡിനിടെ ഓൺലൈൻ പഠനത്തിന്​ ആദ്യ വർഷം 40 പേർക്കും രണ്ടാം വർഷം 15 പേർക്കും ടി.വിയും സ്മാർട്ട്​ ഫോണും നൽകി. കൂടാതെ നിർധനരായ ഏഴ്​ പെൺകുട്ടികളുടെ വിവാഹത്തിന്​ ധനസഹായം നൽകി. മറ്റുള്ളവർക്ക്​ പ്രചോദനമാകുന്നതരത്തിൽ ജീവിക്കുന്നവർക്ക്​ സ്​നേഹസാന്ദ്രം എന്നപേരിൽ അവാർഡും ​ഏർപ്പെടുത്തിയിട്ടുണ്ടെന്ന്​ ഡോക്ടർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story