Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനല്ലളം ഗവൺമെൻറ്...

നല്ലളം ഗവൺമെൻറ് ഹൈസ്കൂൾ കെട്ടിടനിർമാണം ഉടൻ ആരംഭിക്കും -മന്ത്രി മുഹമ്മദ്‌ റിയാസ്

text_fields
bookmark_border
നല്ലളം ഗവൺമൻെറ് ഹൈസ്കൂൾ കെട്ടിടനിർമാണം ഉടൻ ആരംഭിക്കും -മന്ത്രി മുഹമ്മദ്‌ റിയാസ് ഫറോക്ക്: കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി മൂന്നു കോടി രൂപ അനുവദിച്ച നല്ലളം ഗവ. ഹൈസ്കൂൾ കെട്ടിടനിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കെട്ടിടനിർമാണ പ്രവൃത്തി അവലോകനം ചെയ്യുന്നതിനായി സ്കൂൾ സന്ദർശിച്ച മന്ത്രി നിർമാണ ഏജൻസിയായ ഇൻകെൽ പ്രതിനിധികൾ, പ്രധാനാധ്യാപിക, പി.ടി.എ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി. കെട്ടിടനിർമാണ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിന് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ഇൻകെൽ ചീഫ് എൻജിനീയർ വിനോദ് കുമാർ, കോർപറേഷൻ എ.ഇ ഷീബ, പ്രോജക്ട് എൻജിനീയർ ഷാനിത, കോർപറേഷൻ കൗൺസിലർമാരായ റഫീന അൻവർ, മൈമൂന ടീച്ചർ, പ്രധാനാധ്യാപിക ശ്രീലത, പി.ടി.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story