Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:41 AM IST Updated On
date_range 7 March 2022 5:41 AM ISTയുക്രെയ്നിന്റെ അയൽരാജ്യങ്ങൾക്ക് റഷ്യയുടെ മുന്നറിയിപ്പ്
text_fieldsbookmark_border
ന്യൂയോർക്: യുക്രെയ്നിന്റെ യുദ്ധവിമാനങ്ങൾക്ക് താവളമൊരുക്കുന്നതിനെതിരെ അയൽരാജ്യങ്ങൾക്ക് റഷ്യൻ സേനയുടെ മുന്നറിയിപ്പ്. തങ്ങളുടെ ഭൂപ്രദേശത്തുനിന്ന് യുക്രെയ്ൻ യുദ്ധവിമാനങ്ങൾ പറന്നാൽ ആ രാജ്യങ്ങളെയും യുദ്ധത്തിന്റെ ഭാഗമായി കണക്കാക്കുമെന്ന് റഷ്യ അറിയിച്ചു. യുക്രെയ്നിന്റെ യുദ്ധവിമാനങ്ങൾ റുമേനിയ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്കു മാറ്റിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊണഷങ്കോവ് ഞായറാഴ്ച പറഞ്ഞു. ഈ യുദ്ധവിമാനങ്ങൾ റഷ്യൻ സേനയെ ആക്രമിച്ചാൽ ആ രാജ്യങ്ങളും സൈനികസംഘർഷത്തിൽ ഇടപെട്ടതായി കണക്കാക്കുമെന്ന് കൊണഷങ്കോവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story