Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്​.ആർ.ടി.സിയിലെ...

കെ.എസ്​.ആർ.ടി.സിയിലെ അതിക്രമം അപമാനകരം - വനിത കമീഷൻ

text_fields
bookmark_border
കോഴിക്കോട്​: കെ.എസ്​.ആർ.ടി.സി ബസിൽ യാത്രക്കാരിയായ അധ്യാപിക അതിക്രമത്തിനിരയായ സംഭവം നിർഭാഗ്യകരമാണെന്ന്​ വനിത കമീഷൻ ചെയർപേഴ്​സൻ അഡ്വ. പി. സതീദേവി. ബസിനകത്തെ അപമാനകരമായ സംഭവം സഹയാത്രികരും ബസ്​ ജീവനക്കാരും അവഗണിച്ചു. സ്ത്രീകളുടെ സുരക്ഷയും അന്തസ്സും അഭിമാനവും ഉറപ്പുവരുത്തണമെന്ന ധാരണ ഇക്കൂട്ടർക്ക്​ ഉണ്ടായില്ലെന്നത്​ ഖേദകരമാണ്​. പരാതിപ്പെട്ടിട്ടും ഇടപെടാതിരുന്ന ബസ് കണ്ടക്ടര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും പി. സതീദേവി മാധ്യമങ്ങ​ളോട്​ പറഞ്ഞു. വീടി‍ൻെറ അകത്തളങ്ങളിലും ജോലിസ്ഥലത്തും പൊതുസ്ഥലങ്ങളിലുമെല്ലാം സ്​ത്രീകളെ സഹജീവിയായി കാണാൻ പഠിക്കണം. ബസുകളിൽ ഉൾപ്പെടെ സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ നടക്കുമ്പോൾ ശല്യമായല്ലോ എന്നതരത്തിൽ മറ്റുള്ളവർ പെരുമാറരുത്​. പൊതുമനസ്സ്​​ സ്ത്രീക്ക്​ സുരക്ഷ ഒരുക്കാൻ തയാറാകണം. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും നീതി ലഭ്യമാക്കുന്നതിനുവേണ്ട എല്ലാ സഹായവും വനിത കമീഷ‍​ൻെറ ഭാഗത്തുനിന്ന്​ ഉണ്ടാകുമെന്നും പി. സതീദേവി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story