Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓടത്തെരു വളവിൽ വീണ്ടും...

ഓടത്തെരു വളവിൽ വീണ്ടും വാഹനാപകടം; ദമ്പതികൾക്ക് പരിക്ക്

text_fields
bookmark_border
ഓടത്തെരു വളവിൽ വീണ്ടും വാഹനാപകടം; ദമ്പതികൾക്ക് പരിക്ക്
cancel
മുക്കം: നവീകരണം നടക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ നോർത്ത് കാരശ്ശേരിക്കുസമീപം ഓടത്തെരു വളവിൽ വീണ്ടും വാഹനാപകടം. ദമ്പതികൾ സഞ്ചരിച്ച ബൈക്കാണ് ഇരുപതടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി വലിയപറമ്പ സ്വദേശികളായ ജൗഹറും ഭാര്യ നസീലയും സഞ്ചരിച്ച ബൈക്കാണ് താഴ്ചയിലേക്കു പതിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ദമ്പതികളെ, നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമായ സുരക്ഷാസംവിധാനമില്ലാത്തതും വളവു നിവർത്താത്തതും അപകടത്തിന് വഴിയൊരുക്കുമെന്ന നാട്ടുകാരുടെയും മാധ്യമങ്ങളുടെയും മുന്നറിയിപ്പ് ബന്ധപ്പെട്ടവർ അവഗണിക്കുന്നതാണ് അപകടങ്ങൾ തുടരാൻ കാരണം. ഒന്നര മാസം മുമ്പാണ് ഇവിടെ കാർ താഴ്ചയിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്ന അരീക്കോട് സ്വദേശിയായ യുവാവ് അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്. mkm 7അപകടത്തിൽ താഴ്ചയിലെത്തിയ ബൈക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story