Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:40 AM IST Updated On
date_range 7 March 2022 5:40 AM ISTഹിന്ദുക്കളുടെ ക്ഷമക്ക് പരിധിയുണ്ടെന്ന് മന്ത്രി ഈശ്വരപ്പ
text_fieldsbookmark_border
ബംഗളൂരു: ചെങ്കോട്ടയിൽ ഒരു നാൾ ത്രിവർണ പതാകക്ക് പകരം കാവിക്കൊടി ഉയർത്തുമെന്ന പ്രസ്താവനക്ക് പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി കർണാടക മന്ത്രി കെ.എസ്. ഈശ്വരപ്പ. ഹിന്ദുക്കളുടെ ക്ഷമക്ക് പരിധിയുണ്ടെന്നും അത് കടന്നുകഴിഞ്ഞാൽ സമൂഹത്തിൽ ശരിക്കുള്ള വിഭജനത്തിലേക്ക് നയിക്കുമെന്നും കർണാടക ഗ്രാമീണ വികസന പഞ്ചായത്തീരാജ് മന്ത്രി പറഞ്ഞു. ശിവമൊഗ്ഗയിൽ അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ വെങ്കടേഷിനെ ആശുപത്രിയിൽ സന്ദർശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ബജറംഗ് ദൾ പ്രവർത്തകനായ ഹർഷയുടെ കൊലപാതകത്തിൽ എല്ലാ പ്രതികളും പിടിയിലായി. എന്നിട്ടും ചില സമുദായാംഗങ്ങളുടെ ഗുണ്ട മനോഭാവം മാറിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഹിന്ദുക്കളുടെ ക്ഷമക്ക് പരിധിയുണ്ട്. അത് ലംഘിച്ചാൽ പിന്നെ സമൂഹത്തിൽ ശരിക്കുള്ള വിഭജനം കാണേണ്ടിവരും. മന്ത്രി എന്ന നിലയിലാണ് ഇത് പറയുന്നത്. ബി.ജെ.പി പ്രവർത്തകനായ വെങ്കടേഷിനെ പ്രത്യേക സമുദായത്തിലെ ഗുണ്ടകളാണ് ആക്രമിച്ചത്. രണ്ടു പേരെ ഇതിനകം പിടികൂടി. കുറച്ചു പേർ കാരണം സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുകയാണ്. അതിനാൽ സമുദായ നേതാക്കൾ ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണം. സമുദായത്തിലെ എല്ലാവരും മോശമല്ല. കുറച്ചുപേർ ഗുണ്ടപ്രവർത്തനം നടത്തുകയാണെന്നും ഈശ്വരപ്പ പറഞ്ഞു. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story