Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിക്കെതിരെ...

ലഹരിക്കെതിരെ കുടുംബയോഗം സംഘടിപ്പിച്ച് ഗോതമ്പ റോഡ് നിവാസികൾ

text_fields
bookmark_border
ലഹരിക്കെതിരെ കുടുംബയോഗം സംഘടിപ്പിച്ച് ഗോതമ്പ റോഡ് നിവാസികൾ
cancel
കൊടിയത്തൂർ: നന്മ കാക്കാം, വിജയത്തിലേക്ക് യാത്ര പോകാം എന്ന തലക്കെട്ടില്‍ ഗോതമ്പറോഡ് മസ്ജിദുല്‍ മഅവ സംഘടിപ്പിച്ച മഹല്ല് സംഗമത്തിൽ ലഹരിക്കെതിരെ കുടുംബ ബോധത്കരണ പരിപാടി സംഘടിപ്പിച്ചു. അല്‍ മദ്റസത്തുല്‍ ഇസ്‍ലാമിയ അങ്കണത്തില്‍ നടന്ന കുടുംബയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൂടത്തില്‍ ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പി.ടി.എ അധ്യാപക അവാര്‍ഡ് ജേതാവ് ഇ. അബ്ദുല്‍ അസീസ് മാസ്റ്റര്‍ ലഹരിക്കെതിരെ ക്ലാസെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. സംഗമത്തോടനുബന്ധിച്ച് റാങ്ക് ജേതാക്കളെ, പ്രതിഭകളെ ആദരിക്കല്‍, യുദ്ധവിരുദ്ധ സംഗമം, ഐക്യദാര്‍ഢ്യ സംഗമം, കലാവിരുന്ന് തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. പി. അബ്ദുസ്സത്താര്‍, മദ്റസ പ്രിന്‍സിപ്പല്‍ ശിഹാബുല്‍ ഹഖ്, സി.പി. സക്കീര്‍ ഹുസ്സൈന്‍, ഇ.എൻ. റസാഖ്, മഹല്ല് ഖാദി ഹംസ മൗലവി എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സാലിം ജീറോഡ് സ്വാഗതവും ശഫീഖ് പള്ളിത്തൊടിക നന്ദിയും പറഞ്ഞു. kdr3 1. ലഹരി മരണക്കെണിയാണ് ഗോതമ്പറോഡ് മസ്ജിദുല്‍ മഅവ സംഘടിപ്പിച്ച കുടുംബയോഗം കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story