Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:39 AM IST Updated On
date_range 7 March 2022 5:39 AM ISTറോവർ ആൻഡ് റേഞ്ചർ ഉദ്ഘാടനവും ശിലാസ്ഥാപനവും
text_fieldsbookmark_border
പേരാമ്പ്ര: ദാറുന്നുജൂം ആർട്സ് ആൻഡ് സയൻസ് കോളജിൽ കോമേഴ്സ് ബ്ലോക്കിന്റെ ശിലാസ്ഥാപനവും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സേവന-സന്നദ്ധ സംഘടനയായ റോവർ ആൻഡ് റേഞ്ചർ യൂനിറ്റ് ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശിലാസ്ഥാപനം രണ്ട് മണിക്ക് മന്ത്രി അഹമ്മദ് ദേവർകോവിലും റോവർ ആൻഡ് റേഞ്ചർ യൂനിറ്റ് ഉദ്ഘാടനം രാവിലെ 11.30ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. എം.കെ. ജയരാജും ഉദ്ഘാടനം ചെയ്യും. സ്ഥാപനം ഇപ്പോൾ വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ബി.എ (ഇംഗ്ലീഷ്), ബി.എസ്സി (കെമിസ്ട്രി, ഫിസിക്സ്, സൈക്കോളജി), ബി.ബി.എ, ബി.കോം തുടങ്ങിയ നിലവിലുള്ള പ്രോഗ്രാമുകൾക്ക് പുറമെ, അടുത്തവർഷം മുതൽ പുതിയ പ്രോഗ്രാമുകളും കോഴ്സുകളും ആരംഭിക്കുകയാണ്. അതിന്റെ ഭാഗമായാണ് കോമേഴ്സ് ബ്ലോക്ക് നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോളജിൽ പ്രവർത്തനമാരംഭിച്ച എൻ.എസ്.എസ് യൂനിറ്റ് പ്രഖ്യാപനം, വിവിധ സയൻസ് ലാബുകളുടെ ഉദ്ഘാടനം എന്നീ പരിപാടികളും നടക്കും. ദാറുന്നുജൂം ഓർഫനേജിന്റെ അമ്പതാം വാർഷിക പ്രഖ്യാപനം, യൂനിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനം, വിദ്യാർഥികളുടെ കലാപരിപടികൾ, ഗസൽ സായാഹ്നം തുടങ്ങിയവയും ഉണ്ടാവും. പ്രിൻസിപ്പൽ പ്രഫ. എം. മുഹമ്മദ് അസ്ലം, സെക്രട്ടറി എ.കെ. അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് ടി. അബ്ദുൽ സലാം, നദാഷ ഫിലിപ്, പി.എം. അജ്നാസ്, വി. തൻസീർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story