Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇവിടെ രേഖ ടീച്ചറും...

ഇവിടെ രേഖ ടീച്ചറും കുട്ട്യോളും ഹാപ്പിയാണ്

text_fields
bookmark_border
ഇവിടെ രേഖ ടീച്ചറും കുട്ട്യോളും ഹാപ്പിയാണ്
cancel
നന്മണ്ട: . വിദ്യാർഥികളുടെ വിജ്​ഞാനവും കരവിരുതും വളർത്തിയെടുത്ത് തൊഴിലിനോട് ആഭിമുഖ്യം വളർത്തുകയാണ് രേഖ ടീച്ചർ. നന്മണ്ട എ.യു.പി സ്കൂളിലെ രേഖ ടീച്ചറാണ് തൊഴിലി​ന്റെ മാഹാത്മ്യത്തെപ്പറ്റി വിദ്യാർഥികളെ ബോധവാന്മാരാക്കുന്നത്. നന്മണ്ട എ.യു.പി സ്കൂളിലെ വിദ്യാർഥികൾ ഏഴാം ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങുന്നത് തൊഴിലിൽ നൈപുണ്യം നേടി എന്ന ആത്മസംതൃപ്തിയോടെയായിരിക്കും. തൊഴിലിൽ വിദഗ്ധ പരിശീലനം ലഭിച്ച ഇവർ ഇപ്പോൾ പേപ്പർ ഫയലും, ഹാൻഡ് വാഷും, വീട്ടിലെ സ്വീകരണമുറിയെ മനോഹരമാക്കുന്ന കലാരൂപങ്ങളും സ്വന്തമായി നിർമിക്കുകയാണ്. പേപ്പർ ഫയൽ ലഭിക്കാൻ നന്മണ്ടക്കാർ ആരും തന്നെ നഗരത്തിൽ അലഞ്ഞുതിരിയണ്ട. കോവിഡ് കാലയളവിൽ കുട്ടികൾക്ക് പ്രവൃത്തി പരിചയത്തിൽ ഓൺലൈനിൽ പരിശീലനം നൽകിയാണ് കോവിഡ് കാലം കുട്ടികൾക്ക് പൂക്കാലമായി മാറ്റിയത്. ഓരോ വീട്ടിലും അക്കാലത്ത് വിദ്യാർഥികളുടെ കരവിരുതിൽ വിരിഞ്ഞതാവട്ടെ ജീവിത വൈവിധ്യമായിരുന്നു. ബാലുശ്ശേരി ഉപജില്ലയിലെ 27 യു.പി സ്കൂളുകൾ, അഞ്ചാം ക്ലാസ് വരെയുള്ള ആറ് സ്കൂളുകൾ - 48 ഓളം എൽ.പി സ്കൂളുകൾ, ഹൈസ്കൂൾ അറ്റാച്ച്​ഡ് യു.പി സ്കൂൾ ആറ് എണ്ണം ഇവിടെയെല്ലാം ഓൺലൈനിലായിരുന്നു ക്ലാസ്. കിടപ്പുരോഗികൾക്കും അവരുടെ രക്ഷിതാക്കൾക്കും പരിശീലനം കൊടുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ സൗഭാഗ്യമായാണ് കരുതുന്നതെന്ന്​ രേഖ ടീച്ചർ പറഞ്ഞു. പടം : നന്മണ്ട എ.യു.പി.സ്കൂളിലെ കുട്ടികൾക്ക് പരിശീലനം നൽകുന്ന രേഖ ടീച്ചർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story