Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:37 AM IST Updated On
date_range 7 March 2022 5:37 AM ISTഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് രാഷ്ട്രീയകേരളത്തിന് കനത്ത നഷ്ടം -എൻ. വേണു
text_fieldsbookmark_border
വടകര: മുസ്‍ലിം മതന്യൂനപക്ഷത്തിന്റെ സാമൂഹിക ഉന്നമനത്തിന് വലിയ സംഭാവന നൽകാനും എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും കേരളത്തിന്റെ മതസാഹോദര്യം നിലനിർത്താനും വലിയ ഇടപെടൽ നടത്താൻ ഹൈദരലി ശിഹാബ് തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. കേരളത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനകേന്ദ്രമായ സി.എച്ച് സെന്ററിന്റെ പ്രവർത്തനത്തിന് തുടക്കംകുറിച്ചത് അദ്ദേഹത്തിന്റെ ഇടപെടലിന്റെ കൂടി ഭാഗമാണ്. ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന്റെ പരമോന്നത നേതാവ് മാത്രമല്ല, മുസ്‍ലിം മതവിശ്വാസികളുടെ ആത്മീയനേതാവിനെ കൂടിയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story