Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:41 AM IST Updated On
date_range 6 March 2022 5:41 AM ISTകെ-റെയിൽ വിരുദ്ധ ജാഥയ്ക്ക് സ്വീകരണം
text_fieldsbookmark_border
വടകര: കെ-റെയിൽ വേണ്ട കേരളം വേണം എന്ന മുദ്രാവാക്യം ഉയർത്തി മാർച്ച് ഒന്നിന് കാസർകോട്ടുനിന്നാരംഭിച്ച സംസ്ഥാന സമരജാഥയ്ക്ക് വടകര പുതിയ ബസ്സ്റ്റാൻഡിൽ സ്വീകരണം നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പുറന്തോടത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ സന്തുലിതാവസ്ഥ തന്നെ തകർക്കുന്നതാണ് നിർദിഷ്ട കെ-റെയിൽ പദ്ധതി. ഇതിനെപ്പറ്റി ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി മണ്ഡലം കമ്മിറ്റി ചെയർമാൻ പി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ എം.പി. ബാബുരാജ്, വൈസ് ക്യാപ്റ്റൻ എസ്. രാജീവൻ, ജാഥ മാനേജർ ടി.ടി. ഇസ്മായിൽ, കൗൺസിലർ ടി.പി. ഫൗസിയ, ജില്ല കൺവീനർ രാമചന്ദ്രൻ വരപ്രത്ത്, അബ്ദുറബ്ബ് നിസ്താർ (മുസ്ലിംലീഗ്), എ.വി. ഗണേഷ് (ബി.ജെ.പി), സാജിദ് അബ്ദുറഹിമാൻ (വെൽഫെയർ പാർട്ടി), നിസാം പുത്തൂർ (എസ്.ഡി.പി.ഐ), ആർ.കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
