Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൻഷൻ, ക്ഷാമാശ്വാസ...

പെൻഷൻ, ക്ഷാമാശ്വാസ കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യണം

text_fields
bookmark_border
ബാലുശ്ശേരി: കെ.എസ്.എസ്.പി.എ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെയും നന്മണ്ട മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കൂട്ട ധർണ നടത്തി. പെൻഷൻ, ക്ഷാമാശ്വാസ കുടിശ്ശികകൾ വിതരണം ചെയ്യുക, മെഡിസെപ് കുറ്റമറ്റരീതിയിൽ അടിയന്തരമായും നടപ്പിലാക്കുക, ഒ.പി ചികിത്സ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സബ് ട്രഷറി ഓഫിസിന് മുന്നിൽ നടത്തിയ കൂട്ടധർണ ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. ഇ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ടി.കെ. രാജേന്ദ്രൻ, ശ്രീധരൻ പാലയാട്, കോട്ടക്കൽ ഭാസ്കരൻ, ജയൻ നന്മണ്ട, വിശ്വൻ നന്മണ്ട, വി.സി. ശിവദാസ്, കെ. ഭാസ്കരൻ കിണറുള്ളതിൽ, എം. അരവിന്ദൻ, കെ.വി. ഉണ്ണികൃഷ്ണൻ, ബേബി തേക്കാനത്ത്, യു.കെ. വിജയൻ, കെ.പി. ആലി, ഉണ്ണിനായർ എം. രവീന്ദ്രൻ, സി. രാജൻ, സി. വിശ്വനാഥൻനായർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story