Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊബൈൽ ടവറിനെതിരെ...

മൊബൈൽ ടവറിനെതിരെ വീട്ടുകാർ

text_fields
bookmark_border
മൊബൈൽ ടവറിനെതിരെ വീട്ടുകാർ
cancel
മേപ്പയൂർ: ചെറുവണ്ണൂർ പഞ്ചായത്തിലെ കക്കറ മുക്കിൽ സ്വകാര്യ മൊബൈൽ ടവർ നിർമാണത്തിനെതിരെ പ്രദേശത്തെ കുടുംബം രംഗത്ത്. കുഴിയുള്ളമലയിൽ സൂപ്പിയും കുടുംബവുമാണ് നിയമ നടപടിയുമായി മുന്നോട്ടുപോകാൻ ആലോചിക്കുന്നത്. ഇവരുടെ വീട്ടിൽനിന്നും 13 മീറ്റർ ദൂരത്തിലാണ് സ്വകാര്യ കമ്പനി മൊബൈൽ ടവർ സ്ഥാപിക്കുന്നത്. ടവറിന്റെ നിർമാണം കാരണം മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് ഉണ്ടാക്കുമെന്നും ഇത് വീടിന് ഭീഷണിയാണെന്നും കുടുംബം പറയുന്നു. ടവർ നിർമാണവുമായി ബന്ധപ്പെട്ട് പരിസരവാസിയെന്ന നിലയിൽ ഒരു അറിയിപ്പും കമ്പനി നൽകിയില്ലെന്നും കുടുംബം പറയുന്നു. ഇവിടെ തന്നെ ജനവാസമില്ലാത്ത സ്ഥലത്തേക്ക് ടവർ മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. Photo: കക്കറമുക്കിൽ വീടിനു സമീപം നിർമിക്കുന്ന ടവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story