Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടന്ത്ര പുഴ...

കടന്ത്ര പുഴ നവീകരിക്കുന്നു

text_fields
bookmark_border
കടന്ത്ര പുഴ നവീകരിക്കുന്നു
cancel
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽ വയനാടൻ മലനിരകളിൽനിന്ന് ആരംഭിച്ച്‌ പൂഴിത്തോട്‌-ചെമ്പനോട വഴി അന്താരാഷ്ട്ര കയാക്കിങ് മത്സരങ്ങൾക്ക്‌ വേദിയായ കടന്ത്ര പുഴയുടെ നവീകരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. വഴിമാറി ഒഴുകിയ പുഴ തീരദേശ വീടുകൾക്കും റോഡുകൾക്കും ഭീഷണിയായിരുന്നു. കാലാവർഷത്തിനു മുമ്പ് അടിയന്തരമായി നവീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സുനിൽ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ കെ.എ. ജോസ്കുട്ടി, ലൈസ ജോർജ്, രാഷ്ട്രീയപാർട്ടി നേതാക്കളായ സാബു മലയാറ്റൂർ, രാജീവ് തോമസ്, അഗസ്റ്റിൻ കിഴക്കരകാട്ട്‌, മാത്യു വാഴയമ്പ്ലാക്കൽ എന്നിവർ സംസാരിച്ചു. Photo: കടന്ത്ര പുഴ നവീകരണപ്രവൃത്തി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story