Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റിക്കാട്ടൂരിലെ...

കുറ്റിക്കാട്ടൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം തേടി സർവകക്ഷി യോഗം

text_fields
bookmark_border
കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമപഞ്ചായത്ത് 22ാം വാർഡിൽ ഉൾപ്പെടുന്ന കുറ്റിക്കാട്ടൂർ അങ്ങാടിയിൽ ഉണ്ടാവുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം തേടി സർവ കക്ഷി യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു. ഗതാഗതമാറ്റം സംബന്ധിച്ച് വാർഡ് വികസന കമ്മിറ്റി തയാറാക്കിയ രൂപരേഖ ഇർഷാദ് അഹ്‌മദ്‌ അവതരിപ്പിച്ചു. മെഡിക്കൽ കോളജ് സി.ഐ ബെന്നി ലാലു, പി.ഡബ്ല്യു.ഡി അസി. എൻജിനീയർ ജയകൃഷ്ണൻ, ജനപ്രതിനിധികളായ പി.കെ. ഷറഫുദ്ദീൻ, എം.പി. സലീം, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടന പ്രതിനിധികൾ, ചുമട്ടുതൊഴിലാളി- ഓട്ടോ തൊഴിലാളി-ഗുഡ്സ് തൊഴിലാളി പ്രതിനിധികൾ ഉൾപ്പെടെ സംസാരിച്ചു. സർവകക്ഷിയോഗം മുന്നോട്ടുവെച്ച പരിഹാര മാർഗങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ച് കൂടുതൽ പഠിക്കാനായി സി.ഐയുടെയും പി.ഡബ്ല്യു.ഡി എൻജിനീയറുടെയും നേതൃത്വത്തിൽ തിങ്കളാഴ്ച അങ്ങാടിയിൽ പരിശോധന നടത്താനും തീരുമാനമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story