Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:36 AM IST Updated On
date_range 6 March 2022 5:36 AM ISTപുഴയിൽ തടയണ നിർമിച്ച് വിദ്യാർഥികൾ
text_fieldsbookmark_border
മുക്കം: പുഴയിലെ ജലനിരപ്പ് താഴ്ന്ന് കുടിവെള്ള പദ്ധതിക്ക് വെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത സാഹചര്യം വന്നതോടെ പുഴയിൽ തടയണ നിർമിച്ചു. വിദ്യാർഥികളും നാട്ടുകാരും ചേർന്നാണ് തടയണ നിർമിച്ചത്. മുക്കം നഗരസഭയിലെ മല്ലിശ്ശേരി കുടിവെള്ള പദ്ധതിക്ക് ജലം ലഭ്യമാവാത്ത സാഹചര്യത്തിലാണ് ഡോൺബോസ്കോ കോളജിലെ വിദ്യാർഥികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുഴയിൽ തടയണ നിർമിച്ചത്. നഗരസഭയിലെ ആറാം ഡിവിഷനിലെയും നാലാം ഡിവിഷനിലെയും 150ഓളം കുടുംബങ്ങൾക്ക് വെള്ളമെത്തിക്കുന്ന കുടിവെള്ള പദ്ധതിയാണിത്. ചാക്കുകളിൽ മണൽ നിറച്ചാണ് തടയണ നിർമിച്ചത്. പ്രദേശത്ത് നേരത്തെയും വരൾച്ച ഉണ്ടാവുന്ന സമയങ്ങളിൽ തടയണ നിർമിക്കാറുണ്ടായിരുന്നു. ഡോൺബോസ്കോ കോളജിലെ എൺപതോളം വിദ്യാർഥികളാണ് നിർമാണത്തിനായി എത്തിയത്. കോളജിലെ സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായാണ് തടയണ നിർമാണത്തിൽ സഹകരിക്കുന്നതെന്നും നേരത്തെയും ഇത്തരം നിരവധി പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ സഹകരിച്ചിട്ടുണ്ടെന്നും കോളജ് വൈസ് പ്രിൻസിപ്പൽ വിജയൻ പറഞ്ഞു. തടയണ നിർമാണത്തിന്റെ ഉദ്ഘാടനം കൗൺസിലർമാരായ നികുഞ്ജം വിശ്വനാഥനും വേണു കല്ലുരുട്ടിയും ചേർന്ന് നിർവഹിച്ചു. ഡിവിഷൻ കൺവീനർ പി.ഡി. മണി, ജിതേഷ് തുടങ്ങിയവർ സംസാരിച്ചു. തടയണ കമ്മിറ്റി ഭാരവാഹികളായ ദീപു മുല്ലങ്ങൽ, മനോജ് മഠത്തിൽ, ബിനു മഠത്തുപൊയിൽ, അബ്ദുറഹ്മാൻ, സുധീഷ് പൂക്കള, ബിനു കുന്നത്തുപറമ്പ്, സജീഷ്, കേശവൻ പുത്തൻമഠം, ഡോൺബോസ്കോ കോളജ് അധ്യാപകരായ ശ്രീമതി, ഷീജ, ലിയ മത്തായി, ലിജു ജോസഫ് എന്നിവർ തടയണ നിർമാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story