Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:32 AM IST Updated On
date_range 6 March 2022 5:32 AM ISTവീടിനു നേരെ വെടിവെപ്പ്; മൂന്നാമനെ വയനാട്ടിൽനിന്ന് പിടികൂടി
text_fieldsbookmark_border
നന്മണ്ട: നന്മണ്ട 12ൽ വീടിനു നേരെ വെടിവെപ്പ് നടത്തിയ സംഘത്തിലെ മൂന്നാമനും പൊലീസ് പിടിയിലായി. മൂന്നാം പ്രതി കൊടുവള്ളി മുഹമ്മദ് ഷാഫിയെയാണ് (32) ബാലുശ്ശേരി എസ്.ഐ റഫീഖും സംഘവും വയനാട് ലക്കിടിയിൽനിന്ന് വെള്ളിയാഴ്ച രാത്രി പിടികൂടിയത്. മറ്റ് രണ്ടു പ്രതികളായ മുക്കം ചെറുവാടി ചൗത്തടിക മുനീർ (36), ഓമശ്ശേരി പുത്തൂർ കരിമ്പാറുകണ്ടി ഷാഫി (32) എന്നിവരെ നേരത്തേ കൊലപാതകശ്രമം, ആയുധം ദുരുപയോഗം ചെയ്യൽ എന്നീ വകുപ്പുകൾ അനുസരിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഇവരിൽ ചുമത്തിയ കുറ്റം തന്നെയാണ് ഡ്രൈവറായ മുഹമ്മദ് ഷാഫിയുടെ മേലും ചുമത്തിയിരിക്കുന്നത്. പേരാമ്പ്ര ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ഷാഫിയെ റിമാൻഡ് ചെയ്തു. ഫെബ്രുവരി 26ന് രാത്രി നന്മണ്ട 12ലെ മഠത്തിൽ വിത്സന്റെ വീട്ടിൽ വെടിവെപ്പ് നടന്നിരുന്നു. അന്ന് മുഹമ്മദ് ഷാഫി ഓടിരക്ഷപ്പെടുകയും മറ്റ് രണ്ടു പ്രതികളായ മുനീറിനെയും ഷാഫിയെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയുമായിരുന്നു. സിനിമ നിർമാതാവായ വിത്സൻ 2012ൽ വൈഡൂര്യം എന്ന സിനിമ റിലീസ് ചെയ്യാൻ പനായി സ്വദേശിയായ സത്യനിൽനിന്ന് തൃശൂരിലെ വിത്സന്റെ പേരിലുള്ള 32 സൻെറ് സ്ഥലംവെച്ച് 50 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ, അതിർത്തി പ്രശ്നത്തെ തുടർന്ന് സ്ഥലം വിൽക്കാനാവാതെ വന്നപ്പോൾ നന്മണ്ടയിലെ 30 സൻെറ് സ്ഥലവും വീടും സത്യന്റെ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്തിരുന്നു. തൃശൂരിലെ സ്ഥലം സത്യൻ വിൽക്കുമ്പോൾ വിത്സന്റെ നന്മണ്ടയിലുള്ള വീടും സ്ഥലവും തിരിച്ച് രജിസ്റ്റർ ചെയ്യണമെന്നും അതുവരെ വാടകയിൽ കഴിയാമെന്നുമായിരുന്നു ധാരണ. എന്നാൽ, ധാരണ പാലിക്കാതെ സത്യൻ വീട് ഒഴിയാൻ കേസ് കൊടുക്കുകയും കോടതി വിധി നടപ്പാക്കുകയുമായിരുന്നു. വിത്സനും കുടുംബവും വീടൊഴിയാൻ വീട്ടുസാധനങ്ങൾ പുറത്തെടുത്തുവെച്ച് നിൽക്കുമ്പോഴാണ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തിയ വെടിവെപ്പും ബഹളവും നടന്നത്. കുടുംബം തലനാരിഴ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്. പടം: മുഹമ്മദ് ഷാഫി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
