Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകളഞ്ഞുകിട്ടിയ സ്വർണം...

കളഞ്ഞുകിട്ടിയ സ്വർണം ഉടമക്ക് തിരികെ നൽകി

text_fields
bookmark_border
മുക്കം: ഓട്ടോയില്‍നിന്ന് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവർ. കഴിഞ്ഞ രണ്ടിനാണ് മുക്കം ടൗണിലെ ഓട്ടോ ഡ്രൈവറായ കാരശ്ശേരി ചാലില്‍ ശ്രീനാഥിന് ഒരു പവനിലധികം വരുന്ന സ്വർണാഭരണം ഓട്ടോയില്‍നിന്ന് കളഞ്ഞുകിട്ടിയത്. ഉടനെ ഉടമയെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സുഹൃത്ത് മുഖേന നടത്തിയ അന്വേഷണത്തിൽ മാമ്പറ്റ എരഞ്ഞിക്കല്‍ സത്യഭാമയുടേതാണ് സ്വർണാഭരണമെന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 9.30ഓടെ മുക്കം പൊലീസ് സ്റ്റേഷനില്‍വെച്ച് എസ്.ഐ പി. അസൈന്റെ സാന്നിധ്യത്തില്‍ ശ്രീനാഥ് ആഭരണം ഉടമക്ക് കൈമാറി. ഫോട്ടോ: mukkam10 കളഞ്ഞുകിട്ടിയ സ്വർണാഭരണം ഓട്ടോ ഡ്രൈവർ ശ്രീനാഥ് എസ്.ഐ പി. അസൈന്റെ സാന്നിധ്യത്തില്‍ ഉടമക്ക് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story