Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരിപ്പൂർ വഴി ഹജ്ജ്...

കരിപ്പൂർ വഴി ഹജ്ജ് യാത്രയില്ല: നാളെ​ ജനകീയ നിൽപ്സമരം

text_fields
bookmark_border
കോഴിക്കോട്​: കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജനകീയ നിൽപ്സമരം മാർച്ച്​ ആറിന്​ ​നാലുമണിക്ക്​ വിമാനത്താവള ജങ്​ഷനിൽ നടക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കരിപ്പൂരിൽ ഹജ്ജ്​​ എംബാർക്കേഷൻ പോയന്‍റ്​ പുനഃസ്​ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക്​ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്​ കേരള ഹജ്ജ്​ വെൽഫെയർ അസോസിയേഷൻ, ഹജ്ജ്​ വെൽഫെയർ ഫോറം എന്നിവയുടെ ആഭിമുഖ്യത്തിലാണ്​ പ്രതിഷേധം. കേരളത്തിലെ 80 ശതമാനത്തിലധികം ഹജ്ജ്​ അപേക്ഷകരും മലബാർ മേഖലയിൽനിന്നാകവെ 20 ശതമാനം ഹജ്ജ്​ യാത്രക്കാർമാത്രം ആശ്രയിക്കു​ന്ന കൊച്ചി വിമാനത്താവളത്തിനെമാത്രം യാത്രാ കേന്ദ്രമാക്കിയത്​ യാത്രക്കാരോടുള്ള വെല്ലുവിളിയാണ്​. 2019ൽ 9329 ​പേർ കരിപ്പൂരിൽനിന്ന്​ പോയപ്പോൾ തൃശൂരിനപ്പുറത്തുനിന്ന്​ 2143 പേർ മാത്രമേയുള്ളൂ. 2020ൽ 8733 പേർ കരിപ്പൂരിനെ തെരഞ്ഞെടുത്തപ്പോൾ 2101 പേരാണ്​ കൊച്ചി വഴിപോയത്​. ഉത്തരമലബാറി​ലെ പ്രായമായ ഹാജിമാർക്ക്​ 10 മണിക്കൂർ യാത്ര ചെയ്ത്​ വേണം കൊച്ചിയിലെത്താൻ. വിശാലമായ സൗകര്യമുണ്ടായിട്ടും കരിപ്പൂരിനെ തഴയുകയാണ്​. ആക്ഷൻ ഫോറം ചെയർമാൻ പി.ടി. ഇമ്പിച്ചിക്കോയ, പി.ഡി. ഹനീഫ പുളിക്കൽ, സി.എ. ആരിഫ്​ ഹാജി, മംഗലം സൻഫാരി, അബ്​ദുൽ കരീം പറമ്പാടൻ, സിദ്ദീഖ്​ പുല്ലാര, അബ്​ദുസലിം മാങ്കാവ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story