Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:43 AM IST Updated On
date_range 5 March 2022 5:43 AM ISTമണ്ണ് സംരക്ഷണം: കയർ ഭൂവസ്ത്ര പ്രവൃത്തി തുടങ്ങി
text_fieldsbookmark_border
പനങ്ങാട്: ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ്പദ്ധതിയിലുൾപ്പെടുത്തിയ കയർ ഭൂവസ്ത്ര പ്രവൃത്തികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടിക്കൃഷ്ണൻ നിർവഹിച്ചു.വേങ്ങോളി താഴെവയൽ ഫീൽഡ് ബോത്തി, കുന്നൻകണ്ടിതോട് എന്നിവിടങ്ങളിലായി മണ്ണ് ജല സംരക്ഷണപ്രവൃത്തിയുടെ ഭാഗമായി എട്ടുലക്ഷംരൂപയുടെ കയർ ഭൂവസ്ത്ര പ്രവൃത്തികളാണ് ചെയ്യുന്നത്.1700 തൊഴിൽദിനങ്ങളും ലഭിക്കും. സംസ്ഥാന കയർകോർപറേഷനാണ് കയർ ഭൂവസ്ത്രം നൽകുന്നത്.വൈസ് പ്രസിഡന്റ് ഇ.വി. ഖദീശക്കുട്ടി അധ്യക്ഷത വഹിച്ചു. ഷാജി കെ.പണിക്കർ, ഇസ്മായിൽ രാരോത്ത്, ദെയ്ജ അമീൻ, ജിബിൻ, പ്രഭുലേഷ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. മുഹമ്മദ് ലുക്മാൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story