Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:42 AM IST Updated On
date_range 5 March 2022 5:42 AM ISTയുദ്ധവിരുദ്ധ സംഗമം
text_fieldsbookmark_border
മുക്കം: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുക്കത്ത് യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.സി. അൻവർ ഉദ്ഘാടനം ചെയ്തു. റഷ്യയുടെ ഏകപക്ഷീയ അക്രമത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കമ്മിറ്റിയംഗം ശംസുദ്ദീൻ ആനയാംകുന്ന് അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ എ.പി. മുരളീധരൻ മാസ്റ്റർ, വിമൻ ജസ്റ്റിസ് മൂവ്മൻെറ് മണ്ഡലം കൺവീനർ ഇ.എൻ. നദീറ,കെ.എസ്.ടി.എം വൈസ് പ്രസിഡന്റ് എസ്. ഖമറുദ്ദീൻ എന്നിവർ സംസാരിച്ചു. കെ.ടി. ഹമീദ് സ്വാഗതവും വി.പി. നൗഫൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story