Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:40 AM IST Updated On
date_range 5 March 2022 5:40 AM ISTതെരുവുനായ് വീടിനകത്തു കയറി പിഞ്ചുകുട്ടിയെ കടിച്ചു തെരുവുനായ വീടിനകത്തു കയറി പിഞ്ചുകുട്ടിയെ കടിച്ചു. തെരുവുനായ വീടിനകത്തു കയറി പിഞ്ചുകുട്ടിയെ കടിച്ചു.
text_fieldsbookmark_border
പാലേരി: ഉറങ്ങിക്കിടന്ന പിഞ്ചു കുട്ടിയെ തെരുവുനായ് വീടിനകത്തു കയറി കടിച്ചു പരിക്കേൽപിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട്ടെ നെല്ലിയോടൻ കണ്ടി നൗഷാദിന്റെ മൂന്നര വയസ്സുള്ള മകൻ ആദമാണ് നായയുടെ ആക്രമണത്തിനിരയായത്. മുഖത്തും കൈക്കും കടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പരിക്ക് സാരമുള്ളതാണ്. കുട്ടിയുടെ മാതാവ് ഭക്ഷണമുണ്ടാക്കുന്ന തിരക്കിൽ അടുക്കളയിലായിരുന്നു. ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തി നായെ തുരത്തുകയായിരുന്നു. പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. കടിയങ്ങാട് ടൗൺ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയതായി നേരത്തേ തന്നെ പരാതിയുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story