Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:40 AM IST Updated On
date_range 5 March 2022 5:40 AM IST'എല്ലാ ഇന്ത്യക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കണം'
text_fieldsbookmark_border
കോഴിക്കോട്: യുക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാഷനലിസ്റ്റ് മഹിള കോൺഗ്രസ് (എൻ.എം.സി) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പോളണ്ട്, ഹംഗറി, റുമേനിയ എന്നീ രാജ്യങ്ങൾ വഴി നാട്ടിലേക്ക് കൊണ്ടുവരുന്നവരുടെ പരമാവധി എണ്ണം വർധിപ്പിക്കണം. ബങ്കറുകളിൽ കഴിയേണ്ടിവരുന്നവർക്കാവശ്യമായ ഭക്ഷണം, കുടിവെള്ളം, മറ്റ് പ്രാഥമിക സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നതിൽ കേന്ദ്ര സർക്കാർ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട് ഓഫിസിൽ അനിത കുന്നത്ത് അധ്യക്ഷത വഹിച്ചു. സിസില, ടി.വി. മാധവി അമ്മ, സുജാത ഗോപാലകൃഷ്ണൻ, ശൈലജ കുന്നോത്ത്, തുഷാര, റീന കല്ലുങ്കൽ, സൂര്യപ്രിയ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story