Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:38 AM IST Updated On
date_range 5 March 2022 5:38 AM ISTകൊളത്തറ മോഡല്‍ പുനരധിവാസ പാക്കേജ് എല്ലാവര്‍ക്കും ലഭ്യമാക്കണം -വ്യാപാരികള്‍
text_fieldsbookmark_border
കോഴിക്കോട്: ചെറുവണ്ണൂര്‍-കൊളത്തറ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച സര്‍ക്കാറിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് കേരള വ്യപാരി വ്യവസായി സമിതി ജില്ല ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു. മാനാഞ്ചിറ-വെള്ളിമാടുകുന്ന്, കാരപ്പറമ്പ്, ബേപ്പൂര്‍-വട്ടക്കിണര്‍ റോഡുകളുടെ വികസനത്തിന്റെ ഭാഗമായും ധാരാളം കടകള്‍ ഒഴിപ്പിക്കപ്പെടുന്നുണ്ട്. ഇവിടങ്ങളിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ചെറുവണ്ണൂര്‍-കൊളത്തറ റോഡ് വികസനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അതേ പുനരധിവാസ പാക്കേജ് ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സി.കെ. വിജയന്‍, ടി. മരയ്ക്കാര്‍, കെ.എം. റഫീഖ്, സി.വി. ഇക്ബാല്‍, ഡി.എം. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story