Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാർബിൾ ദേഹത്തുവീണ്​...

മാർബിൾ ദേഹത്തുവീണ്​ ചുമട്ടുതൊഴിലാളി മരിച്ചു

text_fields
bookmark_border
കോഴിക്കോട്​: മാർബിൾ ലോഡ്​ ഇറക്കുന്നതിനിടെ മാർബിൾപാളികൾ ദേഹത്തു വീണ്​ ചുമട്ടുതൊഴിലാളി മരിച്ചു. ചേവായൂർ സ്വദേശി പുൽപറമ്പിൽ രാജനാണ് (49) മരിച്ചത്​. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ചേവായൂർ സ്കൂളിനു സമീ​പം പഴയ റോഡിലാണ്​ സംഭവം. വിവിധയിടങ്ങളിലേക്കായി കണ്ടെയ്​നറിൽ എത്തിയ മാർബിൾ ഇറക്കുന്നതിനിടെയാണ്​ അപകടം​​. രണ്ടു ​ലോഡ്​ ഇറക്കിയശേഷം മൂന്നാമത്തെ ലോഡ്​ ഇറക്കുന്നതിനിടെ മാർബിൾഷീറ്റുകൾ രാജന്‍റെ ദേഹത്തേക്ക്​ വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11.30ഓടെ മരിച്ചു. ഭാര്യ: ദീപ. മക്കൾ: ശ്രാവൺ രാജ്​, തീർഥ രാജ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story