Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:43 AM IST Updated On
date_range 4 March 2022 5:43 AM ISTകോഴിക്കോട് ആകാശവാണിക്കായി നിവേദനം
text_fieldsbookmark_border
കോഴിക്കോട്: ആകാശവാണി നിലയം നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് ആകാശവാണി ലിസനേഴ്സ് ഫോറം കർമസമിതി ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ളക്ക് നിവേദനം നൽകി. നിലയത്തിലെ ആർട്ടിസ്റ്റുകളും ജീവനക്കാരും സന്നിഹിതരായിരുന്നു. ഫോറം ചെയർമാൻ ആർ. ജയന്ത് കുമാർ, ജനറൽ കൺവീനർ ടി.പി.എം. ഹാഷിർ അലി, ട്രഷറർ എ.വി. റഷീദ് അലി, പി.ടി. ആസാദ്, വനജ കൃഷ്ണദാസ്, പി. പ്രേമൻ, സുബൈർ കോണിക്കൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് ഠാകുറുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് ഗവർണർ നിവേദക സംഘത്തെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story