Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:42 AM IST Updated On
date_range 4 March 2022 5:42 AM IST'നിസാർ കമീഷൻ റിപ്പോർട്ട് വഖഫ് ബോർഡിൽ നടപ്പാക്കണം'
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡിലെ അഴിമതിയും കെടുകാര്യസ്ഥതയും സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി 2006-2011 കാലയളവിൽ സംസ്ഥാന സർക്കാർ നിയോഗിച്ച നിസാർ കമീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്നും കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ച് ഉദ്യോഗസ്ഥ തലത്തിൽ വൻ ഗൂഢാലോചന നടന്നുവരുന്നുണ്ടെന്നും ഇതിനെതിരെ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു. കേരളത്തിലെ അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണം.ജില്ല പ്രസിഡന്‍റ് എൻ.പി.സി. അബൂബക്കർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ഷബീർ ചെറുവാടി ഉദ്ഘാടനം ചെയ്തു. അസ്കർ ഷൈനി, സുബൈർ മായനാട്, കെ.പി. അബൂബക്കർ, പി.ടി. ആസാദ്, സഹീറലി മാങ്കാവ് എന്നിവർ ചർച്ചയിൽ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അലി മാനിപുരം സ്വാഗതവും വൈസ് പ്രസിഡന്‍റ് എം.വി. റംസി ഇസ്മയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story