Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:41 AM IST Updated On
date_range 4 March 2022 5:41 AM ISTകൊടുവള്ളി മുസ്‍ലിം യതീംഖാന സന്ദർശനം ആറിന്
text_fieldsbookmark_border
കൊടുവള്ളി: മുസ്‍ലിം യതീം ഖാന 43-ാം വാർഷികവും മതപ്രഭാഷണ പരമ്പരയും മാർച്ച് നാല്, അഞ്ച്, ആറ് തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർഷിക പരിപാടിക്ക് തുടക്കം കുറിച്ച് വെള്ളിയാഴ്ച രാത്രി എട്ടിന് റാഷിദ് ഗസാലി കൂളിവയലും അഞ്ചിന് രാത്രി എട്ടിന് സ്വാലിഹ് ഹുദവി തൂതയും പ്രഭാഷണം നടത്തും. വാർഷിക സന്ദർശനം ഞായറാഴ്ച രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ നടക്കും. സമാപന പ്രാർഥനക്ക് മുഹമ്മദ് ഹൈത്തമി വാവാട് (പ്രിൻസിപ്പൽ, കെ.എം.ഒ. ഇസ്‍ലാമിക് അക്കാദമി) നേതൃത്വം നൽകും. 1978ൽ പ്രവർത്തനം ആരംഭിച്ച യതീംഖാന സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനമാണ്. നൂറു കണക്കിന് അനാഥക്കുട്ടികൾക്ക് അഭയമാവുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയും ചെയ്ത യതീംഖാന ഇപ്പോൾ അഗതികളായ കുട്ടികൾക്ക് കൂടി പ്രവേശനം നൽകുന്നുണ്ട്. മത ധാർമിക മൂല്യങ്ങൾക്ക് പ്രധാന്യം നൽകുന്ന തൊഴിലധിഷ്ഠിതവും അല്ലാത്തതുമായ പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു വർക്കിങ് വിമൻസ് ഹോസ്റ്റലും യതീംഖാനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. അഗതി കുട്ടികൾക്ക് ഹയർ സെക്കൻഡറി തലം വരെ സൗജന്യമായി താമസിച്ച് പഠിക്കുന്നതിനും തുടർന്ന് യതീംഖാനയുടെ കീഴിലുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളിലും പ്രഫഷനൽ സ്ഥാപനങ്ങളിലും സൗജന്യ പഠനം നടത്തുന്നതിനും യതീം ഖാന സൗകര്യം നൽകുന്നുണ്ട്. 2015 മുതൽ ആരംഭിച്ച മത ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയവുമായ ഹുദവി കോഴ്സും (കെ.എം ഇസ്‍ലാമിക് അക്കാദമി) നടന്നു വരുന്നുണ്ട്. 250 ൽ പരം വിദ്യാർഥികൾ ഈ കോഴ്സിന് യതീംഖാനയിൽ താമസിച്ച് പഠിച്ചുവരുന്നുണ്ട്. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് കോതൂർ മുഹമ്മദ്, ജോയൻറ് സെക്രട്ടറിമാരായ ടി.കെ. അഹമ്മദ് കുട്ടി ഹാജി, ടി.കെ. മുഹമ്മദ്, മാനേജർ ബാവ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story