Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാതിലടഞ്ഞുതന്നെ;...

വാതിലടഞ്ഞുതന്നെ; റെയിൽവേ സ്​റ്റേഷനിൽനിന്ന്​ പുറത്തിറങ്ങാൻ പെടാപാട്

text_fields
bookmark_border
*ടിക്കറ്റിന്​ ക്യൂ നിൽക്കുന്നവർക്കിടയിലൂടെ വേണം പുറത്തേക്ക്​ വരുന്ന യാത്രക്കാർക്ക്​ കടന്നുവാരാൻ കോഴിക്കോട്​: റെയിൽ​വേ സ്​റ്റേഷനിൽ കോവിഡ്​ കാലത്ത്​ അടഞ്ഞ വാതിൽ ഇനിയും തുറന്നില്ല. ഒന്നാം പ്ലാറ്റ്ഫോമിൽ കടക്കുവാനും പുറത്തുവരാനും ചുറ്റിക്കറങ്ങിവരേണ്ട അവസ്ഥയാണ്​. ഇതു​ യാത്രക്കാർക്ക്​ ദുരിതമാകുന്നു. ടിക്കറ്റ്​ കൗണ്ടറിന്​ മുന്നിലൂടെയാണ്​ യാത്രക്കാർ അകത്തേക്ക്​ പ്രവേശിക്കുന്നതും പുറത്തേക്ക്​ വരുന്നതും. നേരത്തേ പുറത്തേക്കിറങ്ങാൻ പല വഴികളുണ്ടായിരുന്നു. ട്രെയിൻ വന്നിറങ്ങുന്നവർക്ക്​ തിരക്കില്ലാതെ പുറത്തിറങ്ങുന്നതിനും പലവഴികൾ സഹായകമായിരുന്നു. ഇപ്പോൾ 'ഏകജാലകം' വഴിയുള്ള പോക്കുവരവിൽ വീർപ്പുമുട്ടുകയാണ്​ യാത്രക്കാർ. ടിക്കറ്റിന്​ ക്യൂ നിൽക്കുന്നവർക്കിടയിലൂടെ വേണം പുറത്തേക്ക്​ വരുന്ന യാത്രക്കാർക്ക്​ കടന്നുവാരാൻ. മാത്രമല്ല, ഓട്ടോറിക്ഷയിൽ കയറാൻ പ്ലാറ്റ്ഫോം മുഴുവൻ നടന്ന് അത്രയും ദൂരം പുറത്ത് തിരിച്ചുനടക്കേണ്ട അവസ്ഥയാണ്. സുരക്ഷ പരിശോധനക്കായി മെറ്റൽ ഡിറ്റക്ടർ ​പ്രവേശനകവാടത്തിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ പരിശോധനകളൊന്നും ഉണ്ടാവാറില്ല. കോവിഡ്​ വ്യാപനകാലത്താണ്​ റെയിൽവേ സ്​റ്റേഷനിൽ പ്രവേശന കവാടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്​. പുറത്തിറങ്ങാനുള്ള മെയിൻ ഗേറ്റിൽ ഡി.ടി.പി.സിയുടെ ഓഫിസ്​ പ്രവർത്തിക്കുന്നുണ്ട്​. ടൂറിസ്റ്റുകൾ വരുമ്പോൾ ഈ ഓഫിസ്​ കണ്ടുപിടിക്കാനും ചുറ്റിക്കറങ്ങണം. photo bk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story