Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:38 AM IST Updated On
date_range 4 March 2022 5:38 AM ISTകിഫ്‌കോൺ കമ്പനി ലാഭവിഹിതം നൽകുന്നില്ലെന്ന് ഓഹരി ഉടമകൾ
text_fieldsbookmark_border
കോഴിക്കോട്: കേരള അയേൺ ഫാബ്രിക്കേറ്റേഴ്സ് കൺസോർട്യം (കിഫ്‌കോൺ) ലാഭവിഹിതം ഉടൻ വിതരണം ചെയ്യണമെന്ന് ഓഹരി ഉടമകളുടെ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 10 വർഷം മുമ്പ് 1100 പേർ ചേർന്നാണ് നാലു കോടി ചെലവിട്ട് വെൽഡിങ് യൂനിറ്റിന് ആവശ്യമായ ഇരുമ്പ് ഉരുപ്പടികൾ വിൽക്കുന്ന കമ്പനി തുടങ്ങിയത്. ഒരു തവണ മാത്രമാണ് ലാഭവിഹിതം ലഭിച്ചത്. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനി നടത്തിപ്പുകാരുടെ പിടിപ്പുകേടിനാൽ കോടികൾ ബാങ്കിൽനിന്ന് വായ്പ വാങ്ങേണ്ട സ്ഥിതിയിലായി. കമ്പനിയിലെ സാമ്പത്തിക തട്ടിപ്പിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ലാഭവിഹിതവും നിക്ഷേപവും തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ.കെ. അബ്ദുൽ അസീസ്, എൻ.പി. ശ്രീജിത്ത്, കെ. ഗിരീഷ്, സുധാകരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story