Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:37 AM IST Updated On
date_range 4 March 2022 5:37 AM ISTജിന്‍സിന് തുണയായി എം.എൽ.എ; സൗജന്യ ചികിത്സ ലഭ്യമാക്കും
text_fieldsbookmark_border
കൽപറ്റ: പടിഞ്ഞാറത്തറ പേരാലില്‍ കാന്‍സര്‍ ബാധിച്ച് വാടക ക്വാർട്ടേഴ്‌സില്‍ കഴിഞ്ഞിരുന്ന ജിന്‍സിന് സഹായവുമായി അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ. അസുഖബാധിതനായ ജിൻസിന്റെ വിഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. അമ്മ ഉഷയും സഹോദരനും മാത്രമാണ് ഇയാൾക്കുള്ളത്. വിഡിയോ കണ്ട ഉടൻ ജിന്‍സിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാണിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി എം.എൽ.എ അറിയിച്ചു. ഉന്നത ചികിത്സ ലഭിക്കുന്നതിന് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ കൊണ്ടുപോയി. ഡോ. നാരായണന്‍ കുട്ടി വാര്യരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവുമായി എം.എല്‍.എ സംസാരിച്ചു. ജിന്‍സിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരുന്നതിനാവശ്യമായ എല്ലാ ചികിത്സയും സൗജന്യമായി നല്‍കുമെന്ന് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാൻ സി.എൻ. വിജയകൃഷ്ണൻ ഉറപ്പ് നല്‍കിയതായി ടി. സിദ്ദിഖ് പറഞ്ഞു. പെരുമ്പാവൂര്‍ സ്വദേശികളായ ജിന്‍സും കുടുംബവും കുറച്ച് കാലങ്ങള്‍ക്ക് മുമ്പാണ് പടിഞ്ഞാറത്തറയിലുള്ള വാടക വീട്ടിലെത്തുന്നത്. താമസിക്കാന്‍ നിലവില്‍ സ്വന്തമായി ഒരിടമില്ലാത്ത ഇവര്‍ക്ക് താമസിക്കാന്‍ എടപ്പാള്‍ കുംബിടി ഉമ്മത്തൂര്‍ നിരപ്പില്‍ താമസയോഗ്യമായ വീട് തയാറാക്കിയിട്ടുണ്ട്. വീണ്ടും വയനാട്ടില്‍തന്നെ താമസിക്കാനാണ് ആഗ്രഹമെങ്കില്‍ മാനന്തവാടി നഗരസഭാ പരിധിയിലുള്ള മൂന്ന് സെന്റ് ഭൂമിയില്‍ വീട് നിർമിച്ച് നല്‍കാമെന്ന് സുഹൃത്ത് നാസര്‍ മാനു അറിയിച്ചതായി എം.എല്‍.എ പറഞ്ഞു. THUWDG1 ജിന്‍സിനെ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story