Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:46 AM IST Updated On
date_range 3 March 2022 5:46 AM ISTവിജ്ഞാനവാടി തട്ടിയെടുക്കാൻ ശ്രമമെന്ന്: പ്രതിഷേധവുമായി ദലിത് സംഘടനകൾ
text_fieldsbookmark_border
വെള്ളിമാടുകുന്ന്: തച്ചാംകോട് പട്ടികജാതി കോളനിയിലെ വിജ്ഞാനവാടി കെട്ടിടം തട്ടിയെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ കോളനിവാസികളും ദലിത് സഘടനകളും രംഗത്ത്. 50 വർഷം മുമ്പ് എൻ.ജി.ഒ ക്വാട്ടേഴ്സിനു സമീപം പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ പതിച്ചു നൽകിയ 10 സെന്‍റ് കോളനിവാസികൾക്കായി കോളനിയുടെ സ്ഥലത്ത് നിർമിച്ച കെട്ടിടം കൈക്കലാക്കാനാണ് ശ്രമം. 2011ൽ യു.ഡി.എഫ് സർക്കാർ പട്ടികജാതി/വർഗ ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ് കെട്ടിടം. വിവര സാങ്കേതിക വിദ്യയിൽ പട്ടിക വിഭാഗക്കാരെയും മുൻനിരയിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടത്. കേരള പൊലീസ് കൺസ്ട്രക്ഷൻ അക്കാദമിക്കായിരുന്നു നിർമാണ ചുമതല. പട്ടികജാതി വിദ്യാർഥികളുടേയും യുവാക്കളുടേയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് ആനുകാലിക വിജ്ഞാനങ്ങൾ നേടാനും മത്സര പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും സഹായിക്കുന്ന കേന്ദ്രത്തിനുവേണ്ടിയാണ് വിജ്ഞാൻ വാടികൾ സ്ഥാപിച്ചതെങ്കിലും ഇന്‍റർനെറ്റ് സൗകര്യങ്ങളുള്ള കമ്പ്യൂട്ടറുകൾ, വായനശാല, ശൗചാലയം, വൈദ്യുതി - വെള്ളം കണക്ഷൻ എന്നിവയൊന്നും സജ്ജീകരിക്കാതെയാണ് കോളനിവാസികൾക്ക് കെട്ടിടം നൽകിയത്. ഇതിനുള്ള ഫണ്ടു സഹിതമാണ് ഈ പദ്ധതി നടപ്പാക്കിവരുന്നതെങ്കിലും ഒരു പതിറ്റാണ്ടിലേറെയായി ഇവയൊന്നും ഇവിടെ നടപ്പാക്കിയിട്ടില്ലെന്നാണ് കോളനിവാസികൾ പറയുന്നത്. ഇതിനിടെ, കെട്ടിടം ലഭിക്കാൻ കോർപറേഷനും സംസ്ഥാന സർക്കാറിൻെറ വിവിധ വകുപ്പുകളും സ്ഥലവും കെട്ടിടവും സ്വന്തമാക്കാനുളള ശ്രമങ്ങൾ നടത്തിയെങ്കിലും കോളനിവാസികളുടെ എതിർപ്പു മൂലം പിന്മാറുകയായിരുന്നു. കഴിഞ്ഞ ദിവസവും കെട്ടിടത്തിൻെറ താക്കോൽ നൽകാൻ ആവശ്യപ്പെട്ട് ചിലർ എത്തി. നൽകിയില്ലെങ്കിൽ വേറെ പൂട്ടിട്ട് കെട്ടിടം പൂട്ടുമെന്നും ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്ന് കോളനിവാസികൾ പറഞ്ഞു. ഇതോടെ ദലിത് സംഘടനകളും രംഗത്തെത്തി. കേരള ദലിത് ഫെഡറേഷൻ ജില്ല പ്രസിഡന്‍റ് പി.ടി. ജനാർദനൻ, പട്ടികജാതി/വർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ എന്നിവർ കോളനിയും കെട്ടിടവും സന്ദർശിച്ചു. കൈയേറ്റത്തിനെതിരെ ഉടൻ സമരസമിതിക്ക് രൂപം നൽകുമെന്ന് നേതാക്കൾ അറിയിച്ചു. f/wed/cltphoto/colonyതച്ചാംകോട് പട്ടികജാതി കോളനിയിലെ വിജ്ഞാനവാടി കെട്ടിടം സതീഷ് പാറന്നൂർ, പി.ടി. ജനാർദൻ എന്നിവർ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story