Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഓക്സിജൻ'...

'ഓക്സിജൻ' ചിത്രപ്രദർശനത്തിന്​ തുടക്കം

text_fields
bookmark_border
കോഴിക്കോട്​: സംഘശക്തിയുടെ പ്രതീകമായി ഒരുകൂട്ടം ചിത്രകാരന്മാരുടെ പ്രദർശനം. കോവിഡ്​കാലത്തിന്‍റെ ശ്വാസംമുട്ടലിനുശേഷം സജീവതയിലേക്കു​ നീളുന്ന കലാരംഗത്തിന്‍റെ പ്രതീകമെന്നോണം 'ഓക്സിജൻ' എന്നു​ പേരിട്ടിരിക്കുന്ന ചിത്രപ്രദർശനത്തിൽ 73 പേരാണ്​ അണിനിരക്കുന്നത്​. സാജു അയ്യമ്പിള്ളിയും തോലിൽ സുരേഷുമാണ് പ്രദർശനത്തിന്‍റെ ക്യുറേറ്റർമാർ. കറുപ്പിലും ​വെളുപ്പിലുമുള്ള വരകൾക്കു​ പുറമേ, കടുംനിറങ്ങളിൽ അക്രലിക്​ പ്രതലത്തിലുള്ള ചിത്രങ്ങളും കേരള ലളിതകല അക്കാദമിയിൽ നടക്കുന്ന പ്രദർശനത്തിലുണ്ട്​. അക്രലികും ഓയിൽ പെയിന്‍റിങ്ങും ചേർന്ന മിക്സഡ് പ്രതല ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്​. 73 പേരുടെയും ​ഒരു കലാസൃഷ്​ടി വീതമാണുള്ളത്​. 11​ സ്ത്രീകളുടെയും രചനകളുണ്ട്​. പ്രകൃതിയുടെയും മനുഷ്യരുടെയും വിവിധ ഭാവങ്ങളും തെയ്യമടക്കമുള്ള നിറസമൃദ്ധിയുടെ സാധ്യതകളും ഉപയോഗപ്പെടുത്തിയവയാണ്​​ മിക്ക ചിത്രങ്ങളും. ഈ കൂട്ടായ്മയുടെ ഏഴാമത്തെ പ്രദർശനമാണിത്​. 2016ലായിരുന്നു ആദ്യപ്രദർശനം. ഈ മാസം എട്ടു​ വരെയാണ്​ കോഴിക്കോട്ടെ പ്രദർശനം. ചിത്രചരിത്രകാരനായ ചന്ദ്രൻ ടി.വി പ്രദർശനം ഉദ്​ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story