Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:44 AM IST Updated On
date_range 3 March 2022 5:44 AM ISTമീഡിയവൺ വിലക്ക്: ഹൈകോടതി വിധി നിരാശപ്പെടുത്തുന്നത് -പോപുലർ ഫ്രണ്ട്
text_fieldsbookmark_border
കോഴിക്കോട്: മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ചോദ്യം ചെയ്ത് നൽകിയ ഹരജി തള്ളി കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നടത്തിയ വിധി പ്രസ്താവം നിരാശപ്പെടുത്തുന്നതാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ്. നിസാർ പറഞ്ഞു. ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയ ഭരണകൂടത്തിന്റെ വാദം മാത്രം കണക്കിലെടുത്താണ് കോടതി വിധിപറഞ്ഞത്. പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കുകയും ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെ നിയമ നടപടികളുടെ നൂലാമാലകളില്‍ കുടുക്കി നിശ്ശബ്ദമാക്കാനുമുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കത്തെ ചെറുക്കേണ്ടതുണ്ട്. നീതിക്കുവേണ്ടിയുള്ള മീഡിയവണിന്റെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും എസ്. നിസാർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story