Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:44 AM IST Updated On
date_range 3 March 2022 5:44 AM ISTപന്തീരാങ്കാവിൽ വാഹന പരിശോധ; പിഴ ഈടാക്കിയത് ഒരു ലക്ഷത്തോളം രൂപ
text_fieldsbookmark_border
പന്തീരാങ്കാവ്: ഫറോക്ക് സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന് കീഴിൽ പന്തീരാങ്കാവിന് സമീപം നടത്തിയ വാഹന പരിശോധനയിൽ മണിക്കൂറുകൾക്കകം ഈടാക്കിയത് ഒരു ലക്ഷത്തോളം രൂപ. അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കിയത്. പരിശോധന തുടങ്ങിയതോടെ നിരവധി ടിപ്പർ ലോറികൾ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ തുടങ്ങിയവ അങ്ങാടിയിൽ തലങ്ങും വിലങ്ങും നിർത്തിയിട്ട് ഡൈവർമാർ ഇറങ്ങിപ്പോയി. ലൈസൻസില്ലാതെ വാഹനമോടിച്ചവർ, ഹെൽമറ്റില്ലാത്തവർ, സൈലൻസറിൽ കൃത്രിമം കാണിച്ചവർ തുടങ്ങി നിരവധി പേരാണ് പിടിയിലായത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർമാരായ ടി. ശരത്തും ജിജി അലോഷ്യസും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
