Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെറുവണ്ണൂർ- കൊളത്തറ...

ചെറുവണ്ണൂർ- കൊളത്തറ റോഡ് ; കച്ചവടക്കാർക്കുള്ള പുനരധിവാസ പാക്കേജിന് അംഗീകാരം

text_fields
bookmark_border
ഫറോക്ക്:ചെറുവണ്ണൂർ - കൊളത്തറ റോഡ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കച്ചവടക്കാർക്കുള്ള പുനരധിവാസ പാക്കേജിന് അംഗീകാരമായതായി പൊതുമരാമത്ത് ടൂറിസം മന്ത്രി അറിയിച്ചു. ഭൂമിയിൽ ഉൾപ്പെട്ട കച്ചവടക്കാർക്കും തൊഴിലാളികൾക്കും പുനരധിവാസ പാക്കേജ് പ്രകാരം ആനുകൂല്യം ലഭിക്കും. കച്ചവട സ്ഥാപനങ്ങൾക്ക് പരമാവധി രണ്ടു ലക്ഷം രൂപയും സ്ഥാപനത്തിലെ രണ്ടു തൊഴിലാളികൾക്ക് പ്രതിമാസം 6000 രൂപ പ്രകാരം ആറു മാസത്തേക്ക്​ 36,000 രൂപ (ഒറ്റത്തവണ ) യുമാണ് ലഭിക്കുക.16 സ്ഥാപനങ്ങളാണ് ഈ റോഡിനായി ഏറ്റെടുക്കുന്ന സ്ഥലത്ത് ഉൾപ്പെടുന്നത്. റോഡ് നവീകരണത്തിനായി 12.34കോടിയുടെ പ്രവൃത്തി ടെൻഡർ ചെയ്ത് കരാർ വെച്ച് പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചെറുവണ്ണൂർ - കൊളത്തറ റോഡ് സ്ഥലമെടുപ്പ് രണ്ടു തവണയായി നേരത്തേ 26.52 കോടി രൂപയും ചർച്ചയിലൂടെ ഏറ്റെടുക്കാൻ കഴിയാതിരുന്ന ബാക്കി സ്ഥലങ്ങൾക്ക് 5.28 കോടിയും അനുവദിച്ചിരുന്നു. നടപടികൾ ത്വരിതപ്പെടുത്താൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story