Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗോൾഡ് പാലസ് ജ്വല്ലറി...

ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: സമരസഹായ സമിതി രൂപവത്കരിച്ചു

text_fields
bookmark_border
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപതട്ടിപ്പിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ സഹായിക്കാൻ സമിതി രൂപവത്കരിച്ചു. എം.കെ. ശശി, എ.എം. റഷീദ്, ശ്രീജേഷ് ഊരത്ത്, പി.കെ. സുരേഷ്, എം.കെ. അബ്ദുറഹ്മാൻ, ഇ. മുഹമ്മദ് ബഷീർ, സുബൈർ കുറ്റ്യാടി, ജിറാഷ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. സമരസഹായ സമിതി ഭാരവാഹികളായി ശ്രീജേഷ് ഊരത്ത് (ചെയർ), എ.എം. റഷീദ് (കൺ), ഇ. മുഹമ്മദ് ബഷീർ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. സഹായസമിതി വരുംനാളുകളിൽ വിപുലമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. 14ന് കുറ്റ്യാടിയിൽനിന്നു കുളങ്ങരതാഴയിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളങ്ങരതാഴ നടന്നുവരുന്ന അനിശ്ചിതകാല സമരം 26 ദിവസം പിന്നിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story