Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിതാ ഹാൻഡ് ബാളിൽ...

വനിതാ ഹാൻഡ് ബാളിൽ കാലിക്കറ്റ് ജേതാക്കൾ

text_fields
bookmark_border
തിരുച്ചിറപ്പള്ളി: ഭാരതീദാസൻ സർവകലാശാലയിൽ നടന്ന ദക്ഷിണ മേഖല അന്തർസർവകലാശാല വനിതാ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും കാലിക്കറ്റ് ജേതാക്കൾ. സെമി ലീഗ് മത്സരങ്ങളിൽ കാലിക്കറ്റ് (27 - 23) മൈസൂരുവിനെയും ഭാരതീദാസനെയും (20-14) തോൽപിച്ചു. ഫൈനലിൽ (25-24) പെരിയാർ സർവകലാശാലയെയാണ് പരാജയപ്പെടുത്തിയത്. ടീമംഗങ്ങൾ: അർച്ചന അനിൽ കുമാർ, ജിസ്ന മറിയ ജോസ്, അലീന ആന്റണി, നികിത, അതുല്യ സെബാസ്റ്റ്യൻ, അഭിരാമി വിശ്വനാഥൻ, എ.ടി.വി. രാഖി, കെ. സ്നേഹ, എം. അഞ്ജലി, പി. കൃഷ്ണപ്രിയ, ആർ.എസ്. അരുണിമ സുനിൽ, പി.പി. അരുണാദിത്യ, എസ്. ഐശ്വര്യ, മീരാ കൃഷ്ണ , ഹെൽന ജോസ്, അനുശ്രീ. പരിശീലകൻ: സി.എ. സോസിം. സഹപരിശീലകൻ: എ.കെ. അബൂബക്കർ സിദ്ദീഖ്. മാനേജർ: റിമ നാഥ്. മാർച്ച് 17 മുതൽ 21 വരെ ഹരിയാനയിലെ സി.ആർ.എസ്. യൂനിവേഴ്സിറ്റിയിലാണ് അഖിലേന്ത്യ മത്സരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story