Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:40 AM IST Updated On
date_range 3 March 2022 5:40 AM ISTതപാൽ ഉരുപ്പടികൾ വൈകുന്നു; വിതരണക്കാരെ നിയമിക്കണം
text_fieldsbookmark_border
കക്കട്ടിൽ: നരിപ്പറ്റ പോസ്റ്റ് ഓഫിസിൽ കൂടുതൽ തപാൽ വിതരണക്കാരെ നിയമിക്കണമെന്ന് ആവശ്യം ശക്തമാവുന്നു. ഇതിന് നാട്ടുകാരുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തിയിരുന്നു. ആവശ്യത്തിന് വിതരണക്കാർ ഇല്ലാത്തതിനാൽ തപാൽ ഉരുപ്പടികൾ വൈകി ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമായ സംഭവങ്ങളുണ്ട്. നരിപ്പറ്റ സ്വദേശി മോട്ടേമ്മൽ സത്യനാണ് ഫിബ്രവരി 24 ന് കോഴിക്കോട് ജില്ല കോടതിയിൽ സ്വീപ്പർ തസ്തികയിലേക്ക് നടക്കുന്ന അഭിമുഖത്തിന്റെ അറിയിപ്പ് അതേദിവസം ലഭിക്കുന്നത്. നരിപ്പറ്റ പോസ്റ്റ് ഓഫിസിൽ 21ന് അറിയിപ്പ് എത്തിയെങ്കിലും 24 ന് ആണ് തനിക്ക് നൽകിയതെന്ന് സത്യൻ പറയുന്നു. നരിപ്പറ്റ പഞ്ചായത്തിലെ 11, 12, 13, 14, 15, 16, വാർഡുകളിൽ വ്യാപിച്ചുകിടക്കുന്നതാണ് പോസ്റ്റ്ഓഫിസ് പരിധി. രണ്ടു പോസ്റ്റ്മാൻമാർ വേണ്ട ഇവിടെ ഒരു തസ്തിക മാത്രമാണുള്ളത്. നിലവിലുണ്ടായിരുന്ന പോസ്റ്റുമാൻ കഴിഞ്ഞ മേയിൽ മരണപ്പെട്ടതോടെ സ്ഥിരം പോസ്റ്റ്മാൻ ഇല്ല. താൽക്കാലികമായി നിയമിക്കുന്നവർ തുച്ഛമായ വേതനം കാരണം ജോലി ഒഴിവാക്കി പോവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story