Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടി...

കുറ്റ്യാടി ചെറുപുഴപ്പാലം അറ്റകുറ്റപ്പണി പുരോഗമിക്കുന്നു

text_fields
bookmark_border
കുറ്റ്യാടി: കൈവരികൾ തകർന്ന്​ അപകടാവസ്ഥയിലായ കുറ്റ്യാടി-ചെറുപുഴപ്പാലം അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. മൂന്നുവർഷം മുമ്പ്​ അജ്ഞാത വാഹനം തട്ടിയാണ് കൈവരികൾ തകർന്നത്. നന്നാക്കാൻ പൊതുമരാമത്ത്​ വകുപ്പ്​ അധികൃതർ നടപടിയെടുക്കാത്തതിനാൽ നാട്ടുകാർ താൽക്കാലിക കൈവരി കെട്ടിയിരുന്നു. അത്​ പിന്നീട്​ നശിപ്പിക്കുകയും ബാക്കി കൈവരികൾ കൂടി തകരുകയും ചെയ്തതോടെ ജനപ്രതിനിധികൾ ഇടപെടുകയും പാലം നന്നാക്കാൻ യുദ്ധകാലാടിസ്​ഥാനത്തിൽ നടപടിയെടുക്കുകയുമായിരുന്നു. പുതിയ കൈവരികളാണ്​ ഘടിപ്പിക്കുന്നത്​. എന്നാൽ, ഒരുഭാഗത്ത്​ മാത്രമാണ്​ കൈവരി നന്നാക്കുന്നത്​. എതിർഭാഗത്തേതും തകർച്ചയിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story