Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:40 AM IST Updated On
date_range 2 March 2022 5:40 AM ISTബേപ്പൂർ പുലിമുട്ട് ബീച്ചിലെ പാർക്കിങ് ഫീസ് പിരിവ് നിർത്തിവെച്ചു
text_fieldsbookmark_border
ബേപ്പൂർ: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ബേപ്പൂർ പുലിമുട്ട് കടൽതീര വിനോദ കേന്ദ്രത്തിൽ നടപ്പാക്കിയ വാഹന പാർക്കിങ് ഫീസ് താൽക്കാലികമായി നിർത്തിവെച്ചു. 'മാധ്യമം' വാർത്തയുടെയും, പ്രദേശവാസികളുടെയും, സഞ്ചാരികളുടെയും പ്രതിഷേധത്തെയും തുടർന്നാണ് പിരിവ് നിർത്തലാക്കിയത്. സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം വകുപ്പ് കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ ഡി.ടി.പി.സി, ടൂറിസം മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ പാർക്കിങ് ഫീസ് നടപ്പാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പുലിമുട്ട് ബീച്ചിലേക്കള്ള പ്രധാനപ്രവേശന കവാടത്തിന് സമീപത്തായാണ് പുതിയ പാർക്കിങ് ഫീസ് പിരിവ് കേന്ദ്രം ആരംഭിച്ചത്. നൂറുകണക്കിനാളുകൾ തിങ്ങിത്താമസിക്കുന്ന ഭാഗങ്ങളിലേക്ക് പോകുന്ന വഴികളായ പൂണാർ വളപ്പ്, ശിവക്ഷേത്രം റോഡ്, പഴയ ഓവുപാലം റോഡ് എന്നിവയിലേക്ക്, ബീച്ച് പ്രവേശനകവാടം വഴിയാണ് ആളുകളുടെ സ്ഥിരമായ സഞ്ചാരപാത. ഇവിടെ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ വാഹനങ്ങൾക്കും ഫീസ് ആവശ്യപ്പെട്ടതോടെ പ്രദേശവാസികൾ പാർക്കിങ് ഫീസ് അധികൃതരുമായി തർക്കവും വാക്കേറ്റവും ഉണ്ടായി. ജനങ്ങളൊന്നടങ്കം എതിർപ്പ് പ്രകടിപ്പിച്ചതോടെ ഫീസ് പിരിവ് താൽക്കാലികമായി നിർത്തി വെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story