Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ വിദ്യാഭ്യാസനയ...

ദേശീയ വിദ്യാഭ്യാസനയ ചർച്ചയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ്​ പുറത്ത്​​

text_fields
bookmark_border
കേന്ദ്ര സർവകലാശാലയിലെ ചടങ്ങിൽ കർണാടക, തെലങ്കാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ​ ​വൈസ്​ ചെയർമാൻമാർക്ക്​ ക്ഷണം കാസർകോട്​: ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച്​ കാസർകോട്​ കേരള കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന ദ്വിദിന വട്ടമേശ സമ്മേളനത്തിൽ കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ വകുപ്പ്​ പടിക്കുപുറത്ത്​. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്​ ചെയർമാൻമാരെപോലും ക്ഷണിച്ചിടത്താണ്​ കേരളത്തോട്​ മുഖംതിരിച്ചത്​. അടുത്തിടെ രാഷ്ട്രപ​തി പ​ങ്കെടുത്ത ബിരുദദാന ചടങ്ങിൽ സ്​ഥലം എം.പി-എം.എൽ.എമാരെ ഒഴിവാക്കിയ നടപടിയുടെ തുടർച്ചയാണിത്​. ദേശീയ വിദ്യാഭ്യാസനയം സർവകലാശാലകളിൽ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയാറാക്കാൻ വ്യാഴം, വെള്ളി ദിവസങ്ങളിലാണ്​ വട്ടമേശ സമ്മേളനം​. രാജ്യത്തെ 30ഓളം വൈസ്​ ചാൻസലർമാരാണ്​ സമ്മേളനത്തിന്​ എത്തുക. വി.സിമാർക്കുപുറമെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെയും പ​ങ്കെടുപ്പിക്കുന്നുണ്ട്​. കേരളത്തിലെ സർവകലാശാല വി.സിമാരെ ക്ഷണിച്ചെങ്കിലും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കോ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്​ചെയർമാനോ ക്ഷണമില്ല. സമ്മേളനം നടക്കുന്നതിനെ കുറിച്ച്​ ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയും ചെയ്തില്ല. എന്നാൽ, കർണാടക ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്​ ചെയർമാൻ പ്രഫ. തിമ്മ ഗൗഡ, എക്സിക്യൂട്ടിവ്​ ഡയറക്ടർ പ്രഫ. ഗോപാലകൃഷ്ണ ജോഷി, തെലങ്കാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ പ്രഫ. ലിംബാദ്രി, വൈസ്​ ചെയർമാൻ പ്രഫ. വെങ്കട്ട രമണ തുടങ്ങിയവർക്ക്​ ക്ഷണമുണ്ട്​. ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ കൂടിയായ കാലിക്കറ്റ്​ മുൻ വി.സി ഡോ. എം. അബ്​ദുസ്സലാമിനും വേദിയിലിടമുണ്ട്​. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന് മുന്നോടിയായി കേരളത്തിൽ നടക്കുന്ന സുപ്രധാന യോഗങ്ങളിലൊന്നാണിത്​. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ്​ സർക്കാറാണ്​ ദ്വിദിന സമ്മേളനത്തിന്‍റെ ഉദ്​ഘാടകൻ. ഇത്തരമൊരു പരിപാടിയെകുറിച്ച് അറിയില്ലെന്ന്​ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്​ ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ 'മാധ്യമ'ത്തോട്​ പറഞ്ഞു. കേരളം ആതിഥേയത്വം വഹിക്കുന്ന വി.സിമാരുടെ സമ്മേളനത്തിൽ വകുപ്പ്​ മന്ത്രിയെ തന്നെ പ​ങ്കെടുപ്പിക്കേണ്ടതായിരുന്നുവെന്നും​ അദ്ദേഹം പറഞ്ഞു. -എം.സി. നിഹ്​മത്ത്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story