Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:36 AM IST Updated On
date_range 2 March 2022 5:36 AM ISTലഹരി നിർമാർജന സമിതി പ്രതിഷേധ ധർണ ഇന്ന്
text_fieldsbookmark_border
കോഴിക്കോട്: കൂടുതൽ മദ്യഷാപ്പുകൾ തുടങ്ങാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നു. മാർച്ച് രണ്ടിന് രാവിലെ 10.30 ന് എക്സൈസ് കമീഷണർ ഓഫിസിനു മുന്നിലാണ് ധർണ നടത്തുകയെന്ന് സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2016ൽ പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 859 ബാറുകളാണ് പ്രവർത്തിക്കുന്നത്. ഇനിയും 267 ബാറുകൾ കൂടി തുറക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ നീക്കം ഉപേക്ഷിക്കുകയും ലഹരി വ്യാപനം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലഹരി നിർമാർജന സമിതി സ്വാഗതസംഘം ചെയർമാൻ കെ.പി. ഇമ്പിച്ചി മമ്മുഹാജി, അഷ്റഫ് കൊരങ്ങാട്, ടി.കെ. സീനത്ത്, കെ.പി. അസ്മ, കെ.സി. റുബീന എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story