Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:30 AM IST Updated On
date_range 2 March 2022 5:30 AM ISTലോക്ഡൗൺ ജൈവകൃഷിയിൽ നൂറുമേനി; വെളിമണ്ണ സ്കൂളിന് അംഗീകാരം
text_fieldsbookmark_border
ഓമശ്ശേരി: വെളിമണ്ണ ജി.എം.യു.പി സ്കൂളിൽ നടന്നുവരുന്ന ജൈവ പച്ചക്കറി കൃഷിക്ക് കൃഷി വകുപ്പിനു കീഴിലെ ജില്ലതല പച്ചക്കറി വികസന പ്രോഗ്രാമിന്റെ 2020-21 വർഷത്തെ അവാർഡ് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂൾ ഗാർഡൻ വിഭാഗത്തിൽ രണ്ടാം സ്ഥാനവും മികച്ച പ്രധാനാധ്യാപകൻ വിഭാഗത്തിൽ മൂന്നാം സ്ഥാനവുമാണ് സ്കൂളിനു ലഭിച്ചത്. വിദ്യാർഥികളിൽ കാർഷിക സംസ്കാരവും വിഷരഹിത ഭക്ഷണശീലവും വളർത്തുന്നതിന്റെ ഭാഗമായി ഓമശ്ശേരി കൃഷി ഓഫിസിന്റെ പിന്തുണയോടെ വർഷങ്ങളായി സ്കൂൾ മട്ടുപ്പാവിൽ ഗ്രോബാഗ് ജൈവ പച്ചക്കറികൃഷി നടക്കുന്നുണ്ട്. ലോക്ഡൗൺ കാലമായതിനാൽ വിദ്യാർഥികളുടെ സഹകരണമില്ലാതെയാണ് കൃഷി ഒരുക്കിയത്. സ്ലറിയും ചാണകവുമാണ് വളമായി ഉപയോഗിച്ചുവരുന്നത്. ചീര, മഞ്ഞൾ, വഴുതിന, പയർ, ചേന എന്നീ ഇനങ്ങളാണ് കഴിഞ്ഞ വർഷം പ്രധാനാധ്യാപകൻ എൻ. അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും നട്ടുപരിപാലിച്ചത്. ഇത്തവണ തുടങ്ങിയ വെണ്ടകൃഷിയും പച്ചപിടിച്ചിട്ടുണ്ട്. നിത്യേന ലഭിക്കുന്ന വിളകൾ ഉച്ചഭക്ഷണത്തിന് ഉപയോഗപ്പെടുത്താറാണ് പതിവ്. ചിത്രം. വെളിമണ്ണ ജി.എം.യു.പി സ്കൂളിലെ പച്ചക്കറി കൃഷി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
