Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫറോക്ക്...

ഫറോക്ക് താലൂക്കാശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല; രോഗികൾ വലയുന്നു

text_fields
bookmark_border
ഫറോക്ക്: ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ഫറോക്ക് താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തുന്ന നൂറുകണക്കിന് രോഗികൾ ദുരിതത്തിൽ. ഒ.പി സമയത്ത് ഡോക്ടർമാർ എത്താത്തതും, ഡോക്ടർമാരുടെ കുറവും ഇവിടെ ചികിത്സ മുടങ്ങുന്നു. രാവിലെ എട്ടു മുതൽ ഉച്ചക്ക് 12.30 വരെയാണ് ഒ.പി സമയം. എന്നാൽ, മിക്ക ഡോക്ടർമാരും എത്തുന്നത് ഒമ്പത് കഴിഞ്ഞാണ്. ഇതിനാൽ തിരക്ക് വർധിക്കുന്നു. ബേപ്പൂർ മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രമാണ് ഫറോക്ക് താലൂക്കാശുപത്രി. എന്നാൽ, ഡോക്ടർമാർ ഇല്ലാത്തതും എത്തുന്നവരിൽ കൃത്യസമയങ്ങളിൽ ജോലിയിൽ പ്രവേശിക്കാത്തതും ജനങ്ങളെ വലക്കുന്നു. നിലവിൽ 14 ഡോക്ടർമാരുടെ സേവനം ഇവിടെ ആവശ്യമാണ്. എന്നാൽ, കോവിഡ് തുടക്കകാലത്ത് ആകെയുള്ള രണ്ടുപേരിൽ ഒരാളെ ബീച്ച് ആശുപത്രിയിലേക്കും, ഒരാളെ ഡി.എം.ഒയുടെ ഓഫിസിലേക്കും മാറ്റിയിരുന്നു. പകരമായി രണ്ട് എൻ.എച്ച്.എം ഡോക്ടർമാരെ താൽക്കാലികമായി നിയമിച്ചിരുന്നു. എന്നാൽ, ഇവർ രണ്ടുപേരും സേവനം അവസാനിപ്പിച്ച് പോവുമെന്നാണ് സൂചന. ഈ അവസ്ഥയാണെങ്കിൽ വീണ്ടും ഡോക്ടർമാരില്ലാത്ത സ്ഥിതി വിശേഷമായിരിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പഴയ ഡോക്ടർമാരെ തിരികെ കൊണ്ടുവരണമെന്നാവശ്യം ശക്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story